AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MV Govindan: മെത്രാന്മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ എകെജി സെന്ററില്‍ നിന്ന് തിട്ടൂരം വാങ്ങണോ? എംവി ഗോവിന്ദനെതിരെ തലശേരി അതിരൂപത

Thalassery Archdiocese against MV Govindan: അവസരവാദം ആപ്തവാക്യമായി സ്വീകരിച്ചത് പാര്‍ട്ടി സെക്രട്ടറിയാണെന്നും, ഏതെങ്കിലും പ്രസ്താവനയില്‍ ഒരാഴ്ച ഉറച്ചു നിന്ന ചരിത്രം അദ്ദേഹത്തിനില്ലെന്നും രൂപത. സ്വന്തം സ്വഭാവ വൈകല്യം മറ്റുള്ളവരെ വിലയിരുത്തുന്നതിനുള്ള അളവുകോലായി കാണരുതെന്നും അതിരൂപത

MV Govindan: മെത്രാന്മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ എകെജി സെന്ററില്‍ നിന്ന് തിട്ടൂരം വാങ്ങണോ? എംവി ഗോവിന്ദനെതിരെ തലശേരി അതിരൂപത
എംവി ഗോവിന്ദന്‍ Image Credit source: facebook.com/mvgovindan
jayadevan-am
Jayadevan AM | Published: 12 Aug 2025 06:16 AM

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വിമര്‍ശിച്ച് തലശേരി അതിരൂപത. എകെജി സെന്ററില്‍ നിന്ന് തിട്ടൂരം വാങ്ങിയിട്ട് മാത്രമേ മെത്രാന്മാര്‍ പ്രതികരിക്കാന്‍ പാടുള്ളോയെന്നും, ഇത് ഫാസിസ്റ്റ് മുഖമാണെന്നും അതിരൂപത വിമര്‍ശിച്ചു. ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ ഗോവിന്ദന്‍ നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അതിരൂപത. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ഫാസിസ്റ്റ് ശക്തികള്‍ക്ക് സമാനമാണെന്നായിരുന്നു തലശേരി അതിരൂപതയുടെ വിമര്‍ശനം. ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പാംപ്ലാനി ശക്തമായി എതിര്‍ത്തിട്ടുണ്ട്. ചത്തീസ്ഗഡ് വിഷയത്തിലെ കേന്ദ്ര ഇടപെടലിന് നന്ദി അറിയിച്ച നിലപാടില്‍ മാറ്റമില്ലെന്നും, ഗോവിന്ദന്റെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതും, അപലപനീയമാണെന്നും അതിരൂപത പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.

അവസരവാദം ആപ്തവാക്യമായി സ്വീകരിച്ചത് പാര്‍ട്ടി സെക്രട്ടറിയാണെന്നും, ഏതെങ്കിലും പ്രസ്താവനയില്‍ ഒരാഴ്ച ഉറച്ചു നിന്ന ചരിത്രം അദ്ദേഹത്തിനില്ലെന്നും രൂപത വിമര്‍ശിച്ചു. സ്വന്തം സ്വഭാവ വൈകല്യം മറ്റുള്ളവരെ വിലയിരുത്തുന്നതിനുള്ള അളവുകോലായി കാണരുതെന്നും അതിരൂപത പ്രസ്താവനയിലൂടെ പറയുന്നു.

Also Read: KC Venugopal: ‘എങ്ങനെ അത് സംഭവിച്ചുവെന്ന് മനസിലാകുന്നില്ല, പൈലറ്റിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്’

നേരത്തെ, പാംപ്ലാനി അവസരവാദിയാണെന്ന് ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇത്രയും അവസരവാദം പറയുന്ന വേറൊരാളില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. ഛത്തീസ്ഗഡ് വിഷയം പരാമര്‍ശിച്ചാണ് ഗോവിന്ദന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ചത്. പാംപ്ലാനിക്ക് നിയോ മുള്ളറുടെ അവസ്ഥ വരുമെന്ന് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ വിമര്‍ശിച്ചിരുന്നു.