Elephant Attack Koyilandi: ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ട്, പൊലിഞ്ഞത് മൂന്ന് ജീവനുകള്‍; കൊയിലാണ്ടിയില്‍ 9 വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍
Hartal in various wards of Koyilandy today, February 14: മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. 13 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ളത്. ചിലരുടെ നില ഗുരുതരം. നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോയെന്നടക്കം പരിശോധിക്കുന്നു. വനം വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. മരിച്ച മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍

കൊയിലാണ്ടി: കുറുവിലങ്ങാട് മണക്കുളങ്ങര ആന ഇടഞ്ഞ് മരിച്ച മൂന്ന് പേരോടുള്ള ആദരസൂചകമായി കൊയിലാണ്ടി നഗരസഭയിലെ ഒമ്പത് വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. 17, 18, 25, 26, 27, 28, 29, 30, 31 എന്നീ വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. ഇന്നലെ വൈകിട്ട് ആറ് മണിയോടൊയിരുന്നു സംഭവം. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളളതാണ് ഈ ആനകള്‍. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന ഇടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ശബ്ദം കേട്ട് വിരണ്ട പീതാംബരന്‍ ഗോകുലിനെ കുത്തുകയായിരുന്നു. ഇതോടെ രണ്ട് ആനകളും ഇടയുകയായിരുന്നു.
മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. 13 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ചിലരുടെ നില ഗുരുതരമാണ്. സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോയെന്നടക്കം പരിശോധിക്കുന്നുണ്ട്. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു.



View this post on Instagram
പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
മരിച്ച മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ആനകള്‍ ഇടഞ്ഞതോടെ ക്ഷേത്രകെട്ടിടത്തിന്റെ മേല്‍ക്കൂര, ഓഫീസ് മുറി എന്നിവ തകര്‍ന്നിരുന്നു. തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പെട്ടും ആളുകള്‍ക്ക് പരിക്കേറ്റു. ആന ഇടഞ്ഞതോടെ ആളുകള്‍ പരിഭ്രാന്തരായി ഓടി. ഇതിനിടെ ആനയുടെ ചവിട്ടേറ്റാണ് മൂന്ന് പേരും മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരില്‍ കൂടുതലും സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ആനകളെ പാപ്പാന്മാര്‍ തളയ്ക്കുകയായിരുന്നു.
Read Also : മനുഷ്യ-വന്യജീവി സംഘർഷം: വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
പടയപ്പയ്ക്ക് മദപ്പാട്
അതേസമയം, മൂന്നാറിലെ കാട്ടുകൊമ്പന്‍ പടയപ്പയ്ക്ക് മദപ്പാട് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വനംവകുപ്പിന്റെ ആര്‍ആര്‍ടി സംഘത്തിന് പുറമെ, പ്രത്യേക വാച്ചര്‍മാരെയും ആനയെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തി. ഈ അഞ്ചംഗ സംഘമാകും ഇനി പടയപ്പയെ നിരീക്ഷിക്കുന്നത്.
പടയപ്പയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്കേറ്റിരുന്നു. ഇടുക്കിയിലെ സ്കൂൾ വാർഷികത്തിന്റെ കലാപരിപാടികൾക്കു മേക്കപ്പ് ചെയ്യാനെത്തിയ തൃശൂർ ആമ്പല്ലൂർ വെളിയത്ത് ദിൽജ ബിജു(39)വിനാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുപ്പെല്ല് ഒടിഞ്ഞതായാണ് റിപ്പോര്‍ട്ട്.