5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Padayappa Elephant Attack: പരാക്രമം തുടര്‍ന്ന് പടയപ്പ; ആക്രമണത്തില്‍ യുവതിയുടെ ഇടുപ്പെല്ല് ഒടിഞ്ഞു

Elephant Attack in Munnar: മൂന്നാര്‍-മറയൂര്‍ റോഡിലെ വാഗവരെയില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. നിലവില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ദില്‍ജ. ദില്‍ജയുടെ ഇടുപ്പെല്ല് ഒടിഞ്ഞതായും നട്ടെല്ലിന് പൊട്ടലുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Padayappa Elephant Attack: പരാക്രമം തുടര്‍ന്ന് പടയപ്പ; ആക്രമണത്തില്‍ യുവതിയുടെ ഇടുപ്പെല്ല് ഒടിഞ്ഞു
പടയപ്പയുടെ ആക്രമണത്തിനിരയായ ദില്‍ജ Image Credit source: Social Media
shiji-mk
Shiji M K | Updated On: 14 Feb 2025 08:50 AM

മറയൂര്‍: ഇടുക്കിയില്‍ വീണ്ടും പടയപ്പയുടെ ആക്രമണം. മറയൂരില്‍ ഉണ്ടായ ആക്രമണത്തില്‍ യുവതിയുടെ ഇടുപ്പെല്ല് ഒടിഞ്ഞു. ഇടുക്കിയിലെ സ്‌കൂള്‍ വാര്‍ഷിക കലാപരിപാടികള്‍ക്ക് മേക്കപ്പ് ചെയ്യാനെത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ദില്‍ജ ബിജുവിനാണ് പരിക്കേറ്റത്. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശിയാണ് മുപ്പത്തിയൊമ്പതുകാരിയായ ദില്‍ജ.

മൂന്നാര്‍-മറയൂര്‍ റോഡിലെ വാഗവരെയില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. നിലവില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ദില്‍ജ. ദില്‍ജയുടെ ഇടുപ്പെല്ല് ഒടിഞ്ഞതായും നട്ടെല്ലിന് പൊട്ടലുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ദില്‍ജയുടെ കൂടെയുണ്ടായിരുന്ന മകന്‍ ബിനില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച (ഫെബ്രുവരി 12) രാത്രി 11.30 ഓടെ തൃശൂര്‍ ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ഇവര്‍ പടയപ്പയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.

ആക്രമണം നടക്കുന്നത് കണ്ട പ്രദേശവാസികള്‍ ബഹളം വെച്ചതിനെ തുര്‍ന്ന് ആന തേയിലത്തോട്ടത്തിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റ ദില്‍ജയെ ഉടന്‍ തന്നെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലേക്ക് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

പടയപ്പ മദപ്പാടിലായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനംവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മറയൂര്‍-മൂന്നാര്‍ റോഡില്‍ രണ്ട് വാഹനങ്ങള്‍ക്ക് നേരെ പടയപ്പ പാഞ്ഞടുത്തിരുന്നു. രാത്രിയില്‍ ടെമ്പോ ട്രാവലര്‍ പടയപ്പ തകര്‍ത്തിരുന്നു.

Also Read: Elephant Attack Koyilandi: ആന ഇടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ട്, പൊലിഞ്ഞത് മൂന്ന് ജീവനുകള്‍; കൊയിലാണ്ടിയില്‍ 9 വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍

കൂടാതെ മൂന്നാറില്‍ നിന്നും മറയൂരിലേക്ക് വരുന്നതിനിടെ മറയൂര്‍ സ്വദേശികളുടെ വാഹനത്തിന് നേരെ പടയപ്പ പാഞ്ഞടുത്തിരുന്നു. മറയൂര്‍-മൂന്നാര്‍ റോഡില്‍ രാത്രികാലങ്ങളില്‍ പടയപ്പയുടെ ഉപദ്രവം രൂക്ഷമാകുന്നതായാണ് നാട്ടുകാരുടെ പരാതി. കന്നിമല, നയമക്കാട്, തലയാര്‍, പാമ്പന്‍മല, കാപ്പിസ്‌റ്റോര്‍ എന്നീ മേഖലകളിലാണ് പടയപ്പയെ കണ്ടുവരുന്നത്.