AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Balusserry Gajendran: എഴുന്നെള്ളിപ്പിന് എത്തിച്ച ആന ചെരിഞ്ഞു, സംഭവം മലപ്പുറത്ത്

നിലവിൽ ക്ഷേത്ര വളപ്പിൽ തന്നെയാണ് ആനയുടെ ശരീരം. വനം വകുപ്പെത്തി മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം ശവ സംസ്കാരത്തിനായി മാറ്റും.

Balusserry Gajendran: എഴുന്നെള്ളിപ്പിന് എത്തിച്ച ആന ചെരിഞ്ഞു, സംഭവം മലപ്പുറത്ത്
Balusserry Gajendran DeathImage Credit source: Screen Grab
Arun Nair
Arun Nair | Published: 14 Jan 2026 | 07:57 AM

മലപ്പുറം: ക്ഷേത്ര ഉത്സവത്തിൻ്റെ എഴുന്നെള്ളിപ്പിന് എത്തിച്ച ആന ചരിഞ്ഞു. ബാലുശ്ശേരി ഗജേന്ദ്രൻ എന്ന ആനയാണ് ചരിഞ്ഞത്. നെറുങ്കൈതക്കോട്ട ശാസ്താക്ഷേത്രത്തിലെ പാട്ടുത്സവത്തിനിടയാണ് സംഭവം. ആന കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണ് ഗജേന്ദ്രൻ. നിലവിൽ ക്ഷേത്ര വളപ്പിൽ തന്നെയാണ് ആനയുടെ ശരീരം.

വനം വകുപ്പെത്തി മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം ശവ സംസ്കാരത്തിനായി മാറ്റും. കോഴിക്കോട്,തൃശ്ശൂർ ജില്ലകളിലെ ഉത്സവങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഗജേന്ദ്രൻ. പൊതുവേ ആനകൾ കുറവുള്ള മലബാർ ജില്ലകളിലെ ഉത്സവങ്ങളിൽ ഗജേന്ദ്രനെയാണ് കൂടുതൽ ക്ഷേത്രങ്ങളും എഴുന്നെള്ളിപ്പിന് എത്തിച്ചിരുന്നത്