Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലുമായി ഇന്ന് തെളിവെടുപ്പ് ; എസ്ഐടി തിരുവല്ലയിലെ ഹോട്ടലിൽ എത്തിക്കും
Rahul Mamkootathil Latest Update: രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. മറ്റന്നാൾ രാഹുലിൻ്റെ ജാമ്യാക്ഷേ പരിഗണിക്കും. യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടത്തും.
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) എംഎൽഎയുമായി ഇന്ന് എസ്ഐടിയുടെ തെളിവെടുപ്പ്. ബലാത്സംഗം നടന്നെന്ന് യുവതിയുടെ പരാതിയിൽ പരാമർശിക്കുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. പാലക്കാടും തെളിവെടുപ്പ് നടക്കും. കേസിൽ ഇന്നലെയാണ് രാഹുലിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ ലഭിക്കുന്നത്.
രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. മറ്റന്നാൾ രാഹുലിൻ്റെ ജാമ്യാക്ഷേ പരിഗണിക്കും. യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്ന ഫ്ലാറ്റ് ഇടപാട് നടന്ന പാലക്കാടും രാഹുലുമായി തെളിവെടുപ്പ് നടത്തും. മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ALSO READ: രാഹുൽ മാങ്കൂട്ടത്തിൽ മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ, ചീമുട്ടയേറിഞ്ഞ് ഡിവൈഎഫ്ഐ
നാളെ (ജനുവരി 15) വൈകിട്ടാണ് രാഹുലിനെ വീണ്ടും കോടതിയിൽ ഹാജരാക്കേണ്ടത്. തെളിവെടുപ്പിനിടെ മറ്റ് രാഷ്ടീയ സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതിനിടെ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചതിൽ മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ പരാതിക്കാരിയെ തിരിച്ചറിയുന്ന വിധമുള്ള പോസ്റ്റുകൾ പങ്കുവെച്ചതിനാണ് കേസെടുത്തത്. തിരുവനന്തപുരത്ത് രണ്ടും പത്തനംതിട്ടയിൽ ഒരു കേസുമാണുള്ളത്.
രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കോൺഗ്രസ് വനിതാ നേതാവിനെതിരെയും അതിജീവിത പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെയാണ് ഡിജിപിക്ക് പരാതി കൈമാറിയത്. രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും പറഞ്ഞതിനാണ് പരാതി നൽകിയത്.