Venattumattam Sreekumar : ഒരു കൊമ്പൻ കൂടി, വേണാട്ടുമറ്റം ശ്രീകുമാർ ചെരിഞ്ഞു

Elephant Venattumattam Sreekumar Death: എകദേശം ഒൻപതര അടി പൊക്കമുണ്ടായിരുന്ന് ആനക്ക്. ഉത്സവ എഴുന്നള്ളത്തിന് പുറമെ തടിപ്പണിക്കും മുന്നിട്ട് നിന്നിരുന്ന ആനകൂടിയാണിത്, കോട്ടയം പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണ്

Venattumattam Sreekumar : ഒരു കൊമ്പൻ കൂടി, വേണാട്ടുമറ്റം ശ്രീകുമാർ ചെരിഞ്ഞു

വേണാട്ടുമറ്റം ശ്രീകുമാർ

Published: 

28 Dec 2024 22:23 PM

കോട്ടയം: കൊമ്പൻ വേണാട്ടുമറ്റം ശ്രീകുമാർ ചെരിഞ്ഞു. കോട്ടയം പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശ്രീകുമാർ. ചെരിയുമ്പോൾ പ്രായം 34 വയസ്സ്. പാദരോഗമാണ് ആനയുടെ ജീവനെടുത്തതെന്നാണ് പ്രാഥമിക വിവരം. ബിഹാറിൽ നിന്നെത്തിയ കൊമ്പൻ ദീർഘനാളായി പാലാ വേണാട്ടുമറ്റത്ത് തന്നെയായിരുന്നു. എകദേശം ഒൻപതര അടി പൊക്കമുണ്ടായിരുന്ന് ആനക്ക്. ഉത്സവ എഴുന്നള്ളത്തിന് പുറമെ തടിപ്പണിക്കും മുന്നിട്ട് നിന്നിരുന്ന ആനകൂടിയാണിത്.

ചാലച്ചിറ രാജീവ് എന്ന പാപ്പാനായിരുന്നു ആനയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. ഒറ്റച്ചട്ടമായിരുന്ന ശ്രീകുമാർ ഒന്നാം പാപ്പാനെ മാത്രമെ അനുസരിക്കൂ എന്നതും പ്രത്യേകതയാണ്. നിലവിലുള്ള ആനകളിലെ പ്രായം കുറഞ്ഞ ആന കൂടിയായിരുന്നു ശ്രീകുമാർ. ഇതോട് കൂടി 2024-ൽ ചെരിഞ്ഞത് 21 ആനകളാണ്.

ALSO READ: Kerala Elephants: മാസം ചിലവിന് കുറഞ്ഞത് 1 ലക്ഷം , ആനയെ വളർത്തിയാൽ പിന്നെ

ആനകളുടെ ജീവനെടുക്കുന്ന പാദരോഗം

കേരളത്തിലെ ആനകളുടെ ജീവനെടുക്കുന്ന രണ്ട് പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പാദരോഗം, പരന്ന കാൽപാദങ്ങളുള്ള ആനകളുടെ കാലുകളിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നനവുള്ള കെട്ടും തറികളും, വ്യായാമക്കുറവുമെല്ലാം ഇത്തരം പ്രശ്നങ്ങളിലേക്ക് നയിക്കാം. കാലിലുണ്ടാവുന്ന അണുബാധ സാവധാനം ശരീരത്തിലാകെ ബാധിച്ച് അവയവങ്ങളുടെ പ്രവർത്തനങ്ങളെ തകരാറിലാക്കും ഇത്. ആനകളുടെ മരണത്തിലേക്കും നയിക്കാം.

അതേസമയം വിദേശ രാജ്യങ്ങളിൽ ഇത്തരം അസുഖങ്ങൾ നേരിടാനുള്ള പരിശീലനം നേരത്തെ തന്നെ നൽകിയിട്ടുണ്ട്. ആനക്ക് ഒഴുകുന്ന വെള്ളത്തിൽ 3 മണിക്കൂറിൽ കൂടുതൽ കിടക്കാനും. കാലുകൾ അണുവിമുക്തമാണോയെന്ന് ഉറപ്പു വരുത്താനും പ്രത്യേകം ശ്രദ്ധയുമുണ്ട്. ഒഴുകുന്ന വെള്ളത്തിലുള്ള കുളി ആനയുടെ ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും. കേരളത്തിൽ ഒഴുക്കുവെള്ളത്തിലെ കുളിയടക്കം പലതിനും സാധ്യത കുറവായതിനാൽ, ആനകളുടെ കെട്ടും തറിയിൽ റബ്ബർ മാറ്റുകളിട്ടും ഇത്തരം അണുബാധ പോലുള്ള പ്രശ്നങ്ങളെ നേരിടാൻ ആനയുടമകൾ ശ്രമിക്കാറുണ്ട്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും