India Operation Sindoor: കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം പരിശോധന കർശനമാക്കി; വിമാനയാത്രികർ 3 മണിക്കൂർ മുൻപ് എത്തണം

India-Pakistan Conflict Updates: നിലവിൽ പ്രവേശന സമയത്തും വിമാനത്താവളത്തിൽ കടന്നതിനു ശേഷമുള്ള സുരക്ഷ പരിശോധനകൾക്ക് പുറമെ ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കേളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും സെക്യൂരിറ്റി ചെകിനു പുറമെ ഈ രീതിയിലുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

India Operation Sindoor: കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം പരിശോധന കർശനമാക്കി; വിമാനയാത്രികർ 3 മണിക്കൂർ മുൻപ് എത്തണം

Airport Travel

Updated On: 

09 May 2025 | 09:16 AM

കൊച്ചി: ഇന്ത്യ പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാ​ഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബികാസ്) ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്. വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരുടെ ദേഹപരിശോധനയും ഐഡി പരിശോധനയും കർശനമാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

നിലവിൽ പ്രവേശന സമയത്തും വിമാനത്താവളത്തിൽ കടന്നതിനു ശേഷമുള്ള സുരക്ഷ പരിശോധനകൾക്ക് പുറമെ ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കേളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും സെക്യൂരിറ്റി ചെകിനു പുറമെ ഈ രീതിയിലുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

Also Read:ഇതുവരെ അടച്ചത് 24 വിമാനത്താവളങ്ങൾ; പട്ടിക പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

ഇതോടെ ബോർഡിങ് ഗേറ്റിനു സമീപത്തും പരിശോധന നടത്തും.യാത്രക്കാരെയും അവരുടെ ല​ഗേജും ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമേ വിമാനത്തിൽ പ്രവേശിപ്പിക്കൂ. എല്ലാ വിമാനത്താവളങ്ങളിലും 100% സിസിടിവി കവറേജ് ഉറപ്പാക്കും.

കനത്ത പരിശോധന ഏർപ്പെടുത്തുയതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മൂന്ന് മണിക്കൂർ നേരത്തെ യാത്രക്കാർ എത്തണമെന്ന് എയർ ഇന്ത്യ ആവശ്യപ്പെട്ടു. മറ്റ് വിമാനക്കമ്പനികളും സമാനമായ‌ അഭ്യർഥന മുന്നോട്ടുവച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തെ 24 വിമാനത്താവളങ്ങൾ പൂർണമായും അടച്ചിട്ടുണ്ട്. ചണ്ഡിഗഢ്, ശ്രീനഗർ,അമൃത്സർ, ലുധിയാന, ഭുന്തർ,കിഷൻഗഢ്, പട്യാല, ഷിംല,കാംഗ്ര-ഗഗ്ഗൽ,ബഠിൻഡ,ജയ്സാൽമീർ,ജോധ്പൂർ,ബിക്കാനീർ,ഹൽവാര,പത്താൻകോട്ട്, ജമ്മു, ലേ,മുന്ദ്ര,ജാംനഗർ,ഹിരാസ (രാജ്കോട്ട്),പോർബന്തർ,കേശോദ്,കാണ്ഡ്ല,ഭുജ്

Related Stories
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്