Railway Updates : കൊല്ലത്തിന് കോളടിച്ചല്ലോ! ജില്ലയിൽ രണ്ട് എക്സ്പ്രസ് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ചു
Ernad Express And Kottayam-Nagecoil Express Stops : ഓച്ചിറയിലും ശാസ്താംകോട്ടയിലുമായിട്ടാണ് രണ്ട് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. ഓച്ചറിയിൽ നേരത്തെ ഉണ്ടായിരുന്ന സ്റ്റോപ്പാണ് വീണ്ടും അനുവദിച്ചിരിക്കുന്നത്.
കൊല്ലം : ശാസ്താംകോട്ടയിലെയും ഓച്ചറിയിലെയും റെയിൽവെ യാത്രാക്കാർക്ക് താൽക്കാലിക ആശ്വാസമായി രണ്ട് എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം-മംഗളൂരു (16605/16606) ഏറനാട് എക്സ്പ്രസിനും കോട്ടയം നാഗർകോവിൽ എക്സ്പ്രസിനുമാണ് ശാസ്താംകോട്ടയിലും ഓച്ചറിയിലുമായി ഇന്ത്യൻ റെയിൽവെ പുതുതായി സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിലും കോട്ടയം നാഗർകോവിൽ എക്സ്പ്രസിന് ഓച്ചിറിയിലുമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തിരക്കേറിയ സമയമാണെങ്കിലും യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ദക്ഷിണ റെയിൽവെ ആലപ്പുഴ വഴിയുള്ള ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുന്നത്. ജനപ്രതിനിധികളുമായിട്ടുള്ള റെയിൽവെ മന്ത്ര അശ്വിനി വൈഷ്ണവുമായിട്ടുള്ള ചർച്ചയ്ക്കൊടുവിലാണ് ശാസ്താംകോട്ടയിൽ ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചത്. ഇതിന് പുറമെ മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിനും (16348), മാവേലി എക്സ്പ്രസിനും, ഇൻ്റർസിറ്റി എക്സ്പ്രസിനും ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.
ALSO READ : Ernakulam- Shoranur memu: മെമു ഇനി ഷൊർണൂർ വരെയല്ല ; പുതിയ സ്റ്റോപ്പ് അനുവദിച്ചു
കോട്ടയം നാഗർകോവിൽ എക്സ്പ്രസിനാണ് കൊല്ലം ജില്ലയിലെ മറ്റൊരു സ്റ്റേഷനായ ഓച്ചിറയ്ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കോവിഡ് സമയത്ത് നിർത്തലാക്കിയ സ്റ്റോപ്പാണ് ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുന്നത്. അന്ന് കോട്ടയം-നാഗകോവിൽ എക്സ്പ്രസ് പാസഞ്ചർ ട്രെയിനായിരുന്നു. ഈ ട്രെയിന് പുറമെ മധുര-ഗുരുവായൂർ എക്സ്പ്രസിനും ഓച്ചറിയിൽ സ്റ്റോപ്പ് അനുവദിക്കുണമെന്ന് യാത്രക്കാർ ആവശ്യം ഉന്നയിക്കുന്നുണ്ട്. കോവിഡിന് മുമ്പ് ഈ മധുര-ഗുരുവായൂർ എക്സ്പ്രസിന് ഓച്ചറിയിൽ സ്റ്റോപ്പുണ്ടായിരുന്നു.