Ernakulam Skull Found: ഒഴിഞ്ഞ പറമ്പിൽ അസ്ഥികളും തലയോട്ടിയും; രണ്ട് മാസത്തിലധികം പഴക്കമെന്ന് നിഗമനം
Ernakulam Skull And Bones Found: വിവരം അറിഞ്ഞയുടൻ ഫോറൻസിക് സംഘവും വടക്കേക്കര പോലീസും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പരിശോധനകളും അന്വേഷണവും നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതീകാത്മക ചിത്രംImage Credit source: Getty Images
കൊച്ചി: എറണാകുളം ജില്ലയിലെ വടക്കേക്കരയിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി (Skull And Bones Found). ഓട്ടോ സ്റ്റാൻ്റിന് സമീപമുള്ള കാട് പിടിച്ചുകിടന്ന പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് ഏകദേശം രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
Also Read: അറ്റകുറ്റപണിക്കിടെ ബസിൽ പൊട്ടിത്തെറി; ചെങ്ങന്നൂരിൽ മെക്കാനിക്കിന് ദാരുണാന്ത്യം
വിവരം അറിഞ്ഞയുടൻ ഫോറൻസിക് സംഘവും വടക്കേക്കര പോലീസും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി പരിശോധനകളും അന്വേഷണവും നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കണ്ടെത്തിയ അസ്ഥികൾ വിദഗ്ധ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്.