Kerala Rain Alert: ഡിറ്റ് വാ പ്രഹരം കേരളത്തിലും! വരുന്നത് അതിശക്തമായ മഴ, വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
Kerala weather update: ചുഴലിക്കാറ്റ് വടക്ക്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെ അവിടെ വടക്കൻ തമിഴ്നാട് പുതുച്ചേരി തെക്കൻ ആന്ധ്ര പ്രദേശ തീരത്തേക്ക് നീങ്ങാൻ സാധ്യത
തിരുവനന്തപുരം: ശ്രീലങ്കൻ തീരത്തിന് സമീപത്ത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനം കേരളത്തിലും. ചുഴലിക്കാറ്റ് വടക്ക്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെ അവിടെ വടക്കൻ തമിഴ്നാട് പുതുച്ചേരി തെക്കൻ ആന്ധ്ര പ്രദേശ തീരത്തേക്ക് നീങ്ങാൻ സാധ്യത.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം നേരിയ അല്ലെങ്കിൽ ഇടത്തരം സാധ്യത. ഇന്നും( നവംബർ 28 ) നാളെയും ( നവംബർ 29) തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിവരം ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.
ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ 5 ജില്ലകൾക്ക് യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം അടുത്ത മൂന്ന് മണിക്കൂർ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ സാധ്യത മുന്നറിയിപ്പ്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഏരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ അറിയിച്ചു.