Amazon: കളമശ്ശേരി ആമസോൺ ഗോഡൗണിൽ നിന്ന് വ്യാജ ഉത്പന്നങ്ങൾ പിടികൂടി; പരിശോധന നീണ്ടുനിന്നത് 12 മണിക്കൂർ

Fake Products Seized From Amazon Warehouse: ആമസോണിൻ്റെ കളമശ്ശേരി ഗോഡൗണിൽ നിന്ന് വ്യാജ ഉത്പന്നങ്ങൾ പിടികൂടി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) കൊച്ചി ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് വ്യാജ ഉത്പന്നങ്ങൾ പിടികൂടിയത്.

Amazon: കളമശ്ശേരി ആമസോൺ ഗോഡൗണിൽ നിന്ന് വ്യാജ ഉത്പന്നങ്ങൾ പിടികൂടി; പരിശോധന നീണ്ടുനിന്നത് 12 മണിക്കൂർ

ആമസോൺ

Published: 

03 May 2025 15:44 PM

പ്രമുഖ ഇ കൊമേഴ്സ് ശൃംഘലയായ ആമസോണിൻ്റെ കളമശ്ശേരി ഗോഡൗണിൽ നിന്ന് വ്യാജ ഉത്പന്നങ്ങൾ പിടികൂടി. വിദേശ ബ്രാൻഡുകൾ അടക്കമുള്ള വിവിധ കമ്പനികളുടെ പേരിലുള്ള ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണ് പിടികൂടിയത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) കൊച്ചി ബ്രാഞ്ച് നടത്തിയ പരിശോധന 12 മണിക്കൂറ് നീണ്ടുനിന്നു. പുലർച്ചെ ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്.

ഈ മാസം രണ്ടിനായിരുന്നു പരിശോധന. ആമസോൺ ഗോഡൗണുൽ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ വൻതോതിൽ ശേഖരിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പുലർച്ചെ ആരംഭിച്ച പരിശോധനയിൽ വിവിധ ബ്രാൻഡുകളുടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ഗാർഹികോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ തുടങ്ങി വെയർഹൗസിൽ സംഭരിച്ചിരുന്ന, ഗുണനിലവാരം കുറഞ്ഞ നിരവധി ഉത്പന്നങ്ങൾ പിടികൂടി. ഉത്പന്നങ്ങളിൽ ഒട്ടിച്ച ലേബലുകൾ എളുപ്പം പൊളിഞ്ഞുപോകുന്നതായിരുന്നു. ചില ഉത്പന്നങ്ങളിൽ ഈ മുദ്രകൾ ശരിയായി പതിഞ്ഞിരുന്നില്ല. പ്രശസ്തമായ പല ബ്രാൻഡുകളുടെയും അനുകരണങ്ങൾ പിടികൂടിയ ഉത്പന്നങ്ങളിൽ ഉണ്ടായിരുന്നു. ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത ഉത്പന്നങ്ങളും നിയമപ്രകാരമുള്ള ലേബലിംഗ് ഇല്ലാത്ത ഉത്പന്നങ്ങളും ഐഎസ്ഐ മാർക്ക് വ്യാജമായി ഒട്ടിച്ച ഉത്പന്നങ്ങളുമൊക്കെ പിടികൂടി.

സംഭവത്തിൽ പ്രോസിക്യൂഷൻ നടപടി ആരംഭിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ രണ്ട് വർഷം വരെ തടവും വിറ്റ ഉത്പന്നങ്ങളുടെ വിലയുടെ 10 മടങ്ങ് പിഴയും ലഭിക്കും.

നിലവിൽ ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ നടക്കുകയാണ്. മെയ് ഒന്നിനാണ് ഗ്രേറ്റ് സമ്മർ സെയിൽ ആരംഭിച്ചത്. ലാപ്‌ടോപുകള്‍, റെഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍ തുടങ്ങി വിവിധ ഉപകരണങ്ങൾക്ക് 75 ശതമാനം വിലക്കുറവ് ലഭിക്കുമെന്നാണ് ആമസോൺ അവകാശപ്പെടുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിലെ ഇഎംഐ പേയ്മെൻ്റുകൾക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. മറ്റ് ക്രെഡിറ്റ് കാർഡുകളിലും ഓഫറുകളുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്