AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pathanamthitta Fire Accident: പത്തനംതിട്ടയില്‍ തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു

Pathanamthitta Fire Accident: ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകളാണ് കത്തിനശിച്ചത്. പുലർച്ചെ 3.15 ഓടെയായിരുന്നു സംഭവം.

Pathanamthitta Fire Accident: പത്തനംതിട്ടയില്‍ തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Freepik
nithya
Nithya Vinu | Updated On: 20 Jun 2025 09:06 AM

പത്തനംതിട്ട തണ്ണിത്തോട് ഉണ്ടായ തീപിടതത്തിൽ രണ്ട് കടകൾ കത്തി നശിച്ചു. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകളാണ് കത്തിനശിച്ചത്. പുലർച്ചെ 3.15 ഓടെയായിരുന്നു സംഭവം. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. അപകടത്തിൽ കെട്ടിടത്തിനു മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശവും ഉരുകിപോയി.

അതേസമയം, തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ഷോട്ട് സർക്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മഴ തുടരും; നാല് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഏതാനം സ്കൂളുകൾക്കാണ് അവധി. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലുമാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്.