Kerala Rain Alert: മഴ തുടരും; നാല് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; പരീക്ഷകൾക്ക് മാറ്റമില്ല
Kerala School Holiday: മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലുമാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ കളക്ടർമാർ അവധി നൽകിയത്.
കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. എന്നാൽ ഇന്ന് ഏത് ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലുമാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ കളക്ടർമാർ അവധി നൽകിയത്. പത്തനംതിട്ട, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഏതാനം സ്കൂളുകൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ആലപ്പുഴ കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
Also Read:ബിരിയാണി കൊടുക്കാം, പക്ഷെ… സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കു പണം തികയില്ലെന്നു പരാതി
തൃശ്ശൂർ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തിരുവല്ല പെരിങ്ങര വില്ലേജിലെ മേപ്രാല്‍ സെൻ്റ് ജോണ്‍സ് എല്‍പി സ്കൂളിനും സുരക്ഷ മുന്‍നിര്‍ത്തി തിരുവല്ല താല്ലൂക്കിലെ അമിച്ചകരി എംടി എല്‍പിഎസ്, നെടുമ്പ്രം സിഎംഎസ് എല്‍പിഎസ്, മേപ്രാല്‍ സെൻ്റ് ജോണ്‍സ് യുപിഎസ്, കാരക്കല്‍ എല്‍പിഎസ്, നിരണം എംബിഎംഎംഡി എല്‍പിഎസ്, ആലംതുരുത്തി ഗവ. എല്‍പിഎസ് എന്നീ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ് വി ജി പി എച്ച് എസിനും കിളിരൂർ ഗവൺമെൻ്റ് യുപിഎസ്, തിരുവാർപ്പ് സെൻ്റ് മേരീസ് എൽപി സ്‌കൂൾ, തിരുവാർപ്പ് ഗവൺമെൻ്റ് യുപി സ്‌കൂൾ, വേളൂർ ഗവൺമെൻ്റ് എൽപി സ്‌കൂൾ, വേളൂർ ഗവൺമെൻ്റ് യുപി സ്‌കൂൾ, ചീപ്പുങ്കൽ ഗവൺമെൻ്റ് വെൽഫെയർ യുപി സ്‌കൂൾ എന്നീ സ്‌കൂളുകൾക്കും വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു.