Kochi Fishermen missing: കൊച്ചിയിൽ നിന്ന് കടലിൽ പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാനില്ല

Five Fishermen missing from kochi: ഈ സംഭവം നടക്കുമ്പോൾ, ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (I M D) അറബിക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Kochi Fishermen missing: കൊച്ചിയിൽ നിന്ന് കടലിൽ പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാനില്ല

Fisherman Missing

Published: 

24 Oct 2025 20:18 PM

ചെല്ലാനം: കൊച്ചിയിലെ ചെല്ലാനം കണ്ടക്കടവിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി. സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ എന്നിവരെയാണ് കാണാതായത് എന്നാണ് വിവരം. ഇവർ അഞ്ചുപേരും ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണ് ഇവർ അഞ്ചുപേരും.

KL03 4798 എന്ന നമ്പറിലുള്ള ‘ഇമ്മാനുവൽ’ എന്ന ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളത്തിലാണ് ഇവർ കടലിലേക്ക് പോയത്. ഈ വള്ളം ആലപ്പുഴ സ്വദേശിയുടേതാണ്. ഇന്ന് പുലർച്ചെ നാല് മണിക്ക് ആണ് ഇവർ കടലിലേക്ക് പോയത്. സാധാരണയായി ഇവർ രാവിലെ 9 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. വരാത്തതിനേ തുടർന്നാണ് ആശങ്കയിലായത്.

ഈ സംഭവം നടക്കുമ്പോൾ, ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (I M D) അറബിക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും മണിക്കൂറിൽ 35 – 55 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളെ കാണാതായതിനെ തുടർന്ന് തീരദേശ പോലീസും, കോസ്റ്റ് ഗാർഡും, നേവിയും ചേർന്ന് ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന