മുൻ മേയർ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം വിടുന്നു ; കോഴിക്കോട് പ്രവർത്തിക്കാൻ നീക്കം, പാർട്ടിക്ക് കത്ത് നൽകി

വ്യക്തിപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആര്യ രാജേന്ദ്രൻ ജില്ലാ കമ്മിറ്റിക്ക് കത്ത് കൈമാറിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും മുൻ എംഎൽഎയും ആയ കെഎം സച്ചിൻദേവ് ആയിരുന്നു ആര്യ രാജേന്ദ്രൻ വിവാഹം കഴിച്ചത്. ഈ സാഹചര്യത്തിലാണ് ആര്യ കോഴിക്കോട്ടേക്ക് തന്റെ പ്രവർത്തനമണ്ഡലം മാറ്റാനുള്ള തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ആര്യ നേരത്തെ തന്നെ സൂചന നൽകിയിരുന്നു.........

മുൻ മേയർ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം വിടുന്നു ; കോഴിക്കോട് പ്രവർത്തിക്കാൻ നീക്കം, പാർട്ടിക്ക് കത്ത് നൽകി

Arya Rajendran

Published: 

06 Nov 2026 | 08:38 PM

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ മുൻമേയർ ആര്യാ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു എന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പാർട്ടിക്ക് കത്ത് നൽകിയതായാണ് സൂചന. കോഴിക്കോട് ജില്ലകേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ അനുമതി തേടിയതായും റിപ്പോർട്ടുകൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ആര്യ ജില്ലാ കമ്മിറ്റിക്ക് കൈമാറിയ കത്ത് സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. കഴിഞ്ഞദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ആര്യയുടെ കത്ത് പരിഗണിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആര്യ രാജേന്ദ്രൻ ജില്ലാ കമ്മിറ്റിക്ക് കത്ത് കൈമാറിയത്.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയും മുൻ എംഎൽഎയും ആയ കെഎം സച്ചിൻദേവ് ആയിരുന്നു ആര്യ രാജേന്ദ്രൻ വിവാഹം കഴിച്ചത്. ഈ സാഹചര്യത്തിലാണ് ആര്യ കോഴിക്കോട്ടേക്ക് തന്റെ പ്രവർത്തനമണ്ഡലം മാറ്റാനുള്ള തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ആര്യ നേരത്തെ തന്നെ സൂചന നൽകിയിരുന്നു.കോഴിക്കോട് ടൗണിൽ ഇരുവരും വീടെടുത്ത് മാറിയതായാണ് വിവരം.

ALSO READ:വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എസി ബസ് ; ശബരിമല തീർത്ഥാടകർക്ക് യാത്ര സൗകര്യവുമായി കെഎസ്ആർടിസി

അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ 46മത്തെ മേയർ ആയിരുന്നു ആര്യാ രാജേന്ദ്രൻ. മേയറായ കാലയളവിൽ നിരവധി വിവാദങ്ങളാണ് ആര്യയെ തേടിയെത്തിയത്. സംസ്ഥാനത്തെ പ്രായം കുറഞ്ഞ മേയർ എന്ന നേട്ടത്തോടെ എത്തിയിരുന്നെങ്കിലും പല വിഷയങ്ങളും ആര്യ കൈകാര്യം ചെയ്തതിൽ പാർട്ടിക്ക് അകത്ത് തന്നെ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. മാത്രമല്ല ഈ വിഷയങ്ങളെല്ലാം തന്നെ കഴിഞ്ഞപ്പോൾ തിരുവനന്തപുരത്ത് എൽഡിഎഫിന് വലിയ നഷ്ടങ്ങൾ ഉണ്ടാകാനുള്ള സാഹചര്യവും ഉണ്ടായി.

ഇതിന് പിന്നാലെ ജില്ലയിലെ പ്രവർത്തനങ്ങളിൽ നിന്നും ആര്യ ഭാഗികമായി മാറി നിൽക്കുകയും ചെയ്തിരുന്നു. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ആര്യ രാജേന്ദ്രൻ.തിരുവനന്തപുരം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്യയുടെ പേര് പരിഗണിച്ചിരുന്നെങ്കിലും പിന്നീട് വിഎസ് ശ്യാമയെയാണ് തിരഞ്ഞെടുത്തത്.

ENGLISH SUMMARY

Reports indicate that Arya Rajendran, a former Mayor from Thiruvananthapuram district, is set to leave the capital. It is understood that she has submitted a letter to the party regarding this, reportedly seeking permission to base her future activities in Kozhikode district. The letter, which Arya submitted to the district committee, has since been forwarded to the state committee. The district committee considered her letter during a meeting held recently.

Loading...
Unable to load recommendations.
Follow Us
Related Stories
Private Bus: കാക്കനാട് അ‌പകടം സിസ്റ്റത്തിന്റെ പരാജയം, ഡ്രൈവർമാർ റോഡുകളുടെ ഉടയോന്മാരല്ല, കാലന്മാർ: ​ഹൈക്കോടതി
കമന്റിട്ടവരും പോക്സോ കേസ് പ്രതികളാകും; മീനങ്ങാടി വിനോദയാത്ര വിവാദം: ​സൈബർ പോലീസ് കേസെടുത്തു
Sabarimala Mandala Kalam: വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എസി ബസ് ; ശബരിമല തീർത്ഥാടകർക്ക് യാത്ര സൗകര്യവുമായി കെഎസ്ആർടിസി
ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ്, കെ.പി.സി.സി പ്രസിഡന്റിനും, ഭാരവാഹികൾക്കും സുപ്രീം കോടതി നോട്ടീസ്
പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം: രണ്ടാനച്ഛൻ കുഞ്ഞിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മ
എയർ ലിഫ്റ്റ് ചെയ്തു, കോടനാട്ടെ കുട്ടിയാന വൻതാരയിലേക്ക്
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി