Thrissur Child Death: കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം

Thrissur Child Death: കളിക്കുന്നതിനിടെ കുട്ടി അബോധാവസ്ഥയിൽ ആവുകയായിരുന്നു. കാര്യം മനസ്സിലാക്കാതെ കുട്ടികളുടെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ യാത്രാമധ്യേ തന്നെ കുട്ടു മരിക്കുകയായിരുന്നു.

Thrissur Child Death: കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം

Thrissur Child Death

Updated On: 

23 Oct 2025 15:01 PM

തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസ്സുകാരൻ മരിച്ചു. വീടിനുള്ളിൽ കളിക്കുന്നതിനിടയിലാണ് കുപ്പിയുടെ അടപ്പ് വിഴുങ്ങി പോയത്. ഉമ്മ മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി ആയിരുന്നു മരണം. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

കളിക്കുന്നതിനിടെ കുട്ടി അബോധാവസ്ഥയിൽ ആവുകയായിരുന്നു. കാര്യം മനസ്സിലാക്കാതെ കുട്ടികളുടെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ യാത്രാമധ്യേ തന്നെ കുട്ടു മരിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തി നടത്തിയ വിശദമായ പരിശോധനയിലാണ് അടപ്പ് തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാത്ത കിട്ടാതായതാണ് കുട്ടി മരിക്കാൻ ഇടയായതെന്ന് മനസ്സിലായത്. സംഭവത്തിൽ എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.

തിരുവനന്തപുരത്ത് 13 കാരന് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: അഞ്ചുതെങ്ങ് 13 വയസ്സുകാരന് മസ്തിഷ്ക ജ്വരം. അഞ്ചുതെങ്ങ് സ്വദേശിയായ കുട്ടിയുടെ നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനക്കിടെയാണ് കുട്ടിക്ക് മസ്തിഷ്ക ജ്വരം ഉള്ളതായി സ്ഥിരീകരിച്ചത്. നാലുദിവസം മുൻപ് ആശുപത്രിയിൽ എത്തിയ കുട്ടിയുടെ പ്രാഥമിക രക്ത പരിശോധനയിൽ നിന്നും പോസിറ്റീവായ ഫലമാണ് ലഭിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില ആശങ്കപ്പെടേണ്ടതില്ല എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും