Child Missing: പാലക്കാട് ആറ് വയസുകാരനെ കാണാതായി; വ്യാപക തിരച്ചിൽ
Child Missing in Chittoor: സംഭവത്തിൽ ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ കുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്.

Child Missing
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് തൗഹിത ദമ്പതികളുടെ മകൻ സുഹാനെയാണു കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
സഹോദരനുമായി പിണങ്ങിയെ തുടർന്ന് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപോയതെന്നാണ് വീട്ടുകാരുടെ സംശയം. അഗ്നിരക്ഷാസേനയും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. തുടർന്ന് സമീപത്തെ കുളത്തിലും കുട്ടിക്കായി പരിശോധന നടത്തുന്നുണ്ട്. സംഭവത്തിൽ ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ കുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്.
സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയാണ്. കുട്ടി അധിക ദൂരം പോകാൻ സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ കാണാതായപ്പോൾ വെളുത്ത വരയുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് ധരിച്ചത്. നോയൽ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർഥിയാണു സുഹാൻ. കുട്ടിയെ കണ്ടുകിട്ടുന്നവർ ചിറ്റൂർ പൊലീസ് സ്റ്റേഷനിലെ 9188722338 ഈ നമ്പറിൽ ബന്ധപ്പെടുക.