G Sudhakaran: ഹമാസ് തിരിച്ചടിക്കണം, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ജി. സുധാകരന്‍

G Sudhakaran on the atrocities in Gaza: അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും, യുദ്ധവിരുദ്ധ പ്രകടനങ്ങളും പണ്ട് കോളേജുകളില്‍ സജീവമായിരുന്നു. ഇപ്പോള്‍ അതുണ്ടാകുന്നില്ല. കാമ്പസുകളില്‍ മാനവികതയുടെ അന്തരീക്ഷം നഷ്ടമായി. ഗാസയിലെയും, യുക്രൈനിലെയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കാമ്പസുകളില്‍ ചര്‍ച്ചയാകുന്നില്ലെന്നും സുധാകരന്‍

G Sudhakaran: ഹമാസ് തിരിച്ചടിക്കണം, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് ജി. സുധാകരന്‍

ജി സുധാകരന്‍

Published: 

22 Sep 2025 | 05:55 AM

മലപ്പുറം: ഹമാസ് അത്ര വലിയ ഭീകരണസംഘടനയല്ലെന്നും, അവര്‍ തിരിച്ചടിക്കണമെന്നും സിപിഎം നേതാവ് ജി. സുധാകരന്‍. പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്. യുഎന്‍ പുനഃസംഘടിപ്പിക്കണം. ഇസ്രായേലിലെ ടെല്‍ അവീവില്‍ ബോംബ് വീണാലേ പ്രശ്‌നങ്ങള്‍ അവസാനിക്കൂ. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ഡസന്‍ കണക്കിന് ആളുകളെയാണ് ഇസ്രായേല്‍ 24 മണിക്കൂറിനുള്ളില്‍ കൊലപ്പെടുത്തിയത്. ലോകത്ത് ഇതുപോലൊരു അതിക്രമം എവിടെയും ഉണ്ടായിട്ടില്ല. ഐക്യരാഷ്ട്ര സഭ എന്തിന് വേണ്ടിയാണെന്നും സുധാകരന്‍ ചോദിച്ചു. ഇസ്രയേലിനെതിരെ പ്രമേയം വന്നാല്‍ അത് യുഎസ് വീറ്റോ ചെയ്യും. സോവിയറ്റ് യൂണിയന്റെ കാലത്ത് യുഎസിന് പശ്ചിമേഷ്യയില്‍ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഇന്ന് സാഹചര്യങ്ങള്‍ മാറി. യുക്രൈനിലെ യുദ്ധത്തിന് കാരണം റഷ്യയെ ആക്രമിക്കാനുള്ള യുഎസിന്റെയും യൂറോപ്പിന്റെയും ഗൂഢാലോചനയാണ്. റഷ്യ പിടിച്ചടക്കാനുള്ള യുഎസ് പദ്ധതിയാണ് യുദ്ധം. മറ്റൊരു നെതന്യാഹുവാണ് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

Also Read: G Sudhakaran: ‘കാലക്കേടിന്റെ ദുര്‍ഭൂതങ്ങള്‍’; എസ്എഫ്ഐയെ പരിഹസിച്ച് ജി സുധാകരന്റെ കവിത

അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും, യുദ്ധവിരുദ്ധ പ്രകടനങ്ങളും പണ്ട് കോളേജുകളില്‍ സജീവമായിരുന്നു. ഇപ്പോള്‍ അതുണ്ടാകുന്നില്ല. കാമ്പസുകളില്‍ മാനവികതയുടെ അന്തരീക്ഷം നഷ്ടമായി. ഗാസയിലെയും, യുക്രൈനിലെയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കാമ്പസുകളില്‍ ചര്‍ച്ചയാകുന്നില്ലെന്നും, പ്രതിഷേധങ്ങള്‍ ഉയരുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു