Heart Transplant: തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി; ആറുപേർക്ക് പുതുജീവൻ പകർന്ന് ഐസക്ക്

ഇതോടെയാണ് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.ഹൃദയം, വൃക്ക, കരള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുന്നത്.

Heart Transplant: തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി; ആറുപേർക്ക് പുതുജീവൻ പകർന്ന് ഐസക്ക്

ഐസക്ക്

Published: 

11 Sep 2025 13:59 PM

കൊച്ചി: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് കൊച്ചിയില്‍ എത്തി. കൊച്ചി ഹയാത്ത് ഹോട്ടലിന്റെ ​ഗ്രൗണ്ടിലാണ് എയര്‍ ആംബുലന്‍ ലാന്‍റ് ചെയ്തത്. ഇവിടെ നിന്ന് റോഡ് മാർ​ഗം പത്ത് മിനിറ്റ് കൊണ്ട് ഹൃദയം ലിസി ആശുപത്രിയിൽ എത്തിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ച കൊല്ലം സ്വദേശി ഐസക്കിന്റെ(33) ഹൃദയമാണ് കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28 കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് നൽകുന്നത്. കഴിഞ്ഞ ഏഴാം തീയതിയാണ് കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്ക് ജോലി കഴിഞ്ഞ് റോഡ് മുറിച്ചുകടക്കുന്നിതിനിടെ എതിരെ വന്ന വാഹനമിടിച്ചുണ്ടായ അപകടത്തിൽ  ​ഗുരുതര പരിക്കേൽക്കുന്നത്. തുടർന്ന് കിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Also Read:80ആം വയസിൽ 12ആം ക്ലാസ് തുല്യതാ പരീക്ഷ പാസായി; ലക്ഷ്യം നിയമപഠനമെന്ന് പിഡി ഗോപിദാസ്

രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെങ്കിലും ഇന്നലെ രാത്രിയോടെ മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു. ഇതോടെയാണ് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.ഹൃദയം, വൃക്ക, കരള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുന്നത്. 29ാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ലിസിയിൽ നടക്കുന്നത്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും