Kerala Rain Damage: മഴയും കാറ്റും ശക്തം, സംസ്ഥാനത്ത് വൻ നാശനഷ്ടം, വൈദ്യുതി വിച്ഛേദിച്ചു; ഈ നദികളുടെ തീരത്തുള്ളവർക്ക് ജാ​ഗ്രത

Heavy Rain And Damage In Kerala: ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി തൂണുകളും ലൈനുകളും പൊട്ടിയതോടെ മണ്ണാർക്കാട്, അലനല്ലൂ4, അഗളി സബ് സ്റ്റേഷൻ പരിധിയിലുള്ള മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്. വൈദ്യുതി പുന:സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചിട്ടുണ്ട്.

Kerala Rain Damage: മഴയും കാറ്റും ശക്തം, സംസ്ഥാനത്ത് വൻ നാശനഷ്ടം, വൈദ്യുതി വിച്ഛേദിച്ചു; ഈ നദികളുടെ തീരത്തുള്ളവർക്ക് ജാ​ഗ്രത

Kerala Rain Damage

Published: 

26 Jul 2025 | 03:11 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും മൂലം വൻ നാശനഷ്ടം. പാലക്കാട് ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരം കടപുഴകി വീണ് നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. മംഗലാംഡാം ചിറ്റടിയിൽ റോഡിന് കുറുകെ മരം വീണും ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി തൂണുകളും ലൈനുകളും പൊട്ടിയതോടെ മണ്ണാർക്കാട്, അലനല്ലൂ4, അഗളി സബ് സ്റ്റേഷൻ പരിധിയിലുള്ള മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്. വൈദ്യുതി പുന:സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മിന്നൽച്ചുഴലി രുപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു. ശക്തമായ കാറ്റിന് തുടർന്ന് പ്രദേശത്ത് നിരവധിയിടങ്ങളിൽ വൻ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. പുലർച്ചെ വീശിയ കാറ്റിൽ വാഹനങ്ങൾക്കും വീടുകൾക്കും മേൽ മരങ്ങൾ വീണു നാശമുണ്ടായതായും റിപ്പോർട്ടുണ്ട്. എറണാകുളം ജില്ലയിൽ പലയിടത്തും ഇടവിട്ട് കനത്ത മഴ പെയ്യുന്നുണ്ട്.

പെരിയാറിൽ ജലനിരപ്പ് ഉയരുന്നുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്നറിയിപ്പ് നൽകിയിരിക്കുന്ന നദികളുടെ തീരത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

ഓറഞ്ച് അലർട്ട്

പത്തനംതിട്ട: മണിമല (തോണ്ട്ര സ്റ്റേഷൻ), അച്ചൻകോവിൽ (കോന്നി ജിഡി & കല്ലേലി സ്റ്റേഷൻ, തുമ്പമൺ സ്റ്റേഷൻ)

യെല്ലോ അലർട്ട്

തിരുവനന്തപുരം: വാമനപുരം (മൈലാമ്മൂട് സ്റ്റേഷൻ)

കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ)

ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)

പത്തനംതിട്ട: പമ്പ (ആറന്മുള സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), പമ്പ (മടമൺ)

ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ)

മുന്നറിയിപ്പുള്ള നദികളിൽ ഇറങ്ങാനോ നദികൾ മുറിച്ചു കടക്കാനോ ശ്രമിക്കരുത്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ പൊതുജനങ്ങൾ തയ്യാറാവണമെന്നും അറിയിപ്പുണ്ട്. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

Related Stories
Thiruvananthapuram Traffic Restrictions: പ്രധാനമന്ത്രി തിരുവനന്തപുരത്ത്, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം
Ganesh Kumar: ‘ഉമ്മൻ ചാണ്ടി എന്നെ ചതിച്ചു, കുടുംബം തകർത്തു’; ആഞ്ഞടിച്ച് ഗണേഷ് കുമാർ
Twenty 20 Joins NDA: കേരള രാഷ്ട്രീയത്തിൽ വൻ ട്വിസ്റ്റ്‌! ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ
Mother -Daughter Death: ‘എന്റെ മകളെ ഉടുപ്പു പോലെ എറിഞ്ഞു; അപമാനഭാരം ഇനിയും സഹിക്കാൻ വയ്യ, മടുത്തു’: നോവായി അമ്മയും മകളും
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
Sabarimala Astrological Prediction: ശബരിമല ദേവപ്രശ്‌ന വിധി ശ്രദ്ധേയമാകുന്നു; 2014-ലെ പ്രവചനങ്ങൾ സ്വർണ്ണക്കൊള്ളക്കേസോടെ ചർച്ചകളിൽ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം