Kerala Rain Alert: അതിതീവ്ര മഴ മുന്നറിയിപ്പ്! സംസ്ഥാനത്ത് ഈ ജില്ലകളിൽ റെഡ് അലർട്ട്, ജാ​ഗ്രത

Heavy Rain Alert In Kerala: കടലാക്രമണത്തിനുള്ള സാധ്യതയും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

Kerala Rain Alert: അതിതീവ്ര മഴ മുന്നറിയിപ്പ്! സംസ്ഥാനത്ത് ഈ ജില്ലകളിൽ റെഡ് അലർട്ട്, ജാ​ഗ്രത

Rain Alert

Published: 

26 Jul 2025 19:41 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. വരും മണിക്കൂറിൽ മഴ തുടരുമെന്ന നിർദ്ദേശത്തെ തുടർന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം. വടക്കൻ ഛത്തീസ്ഗഡിനും ജാർഖണ്ഡിനും മുകളിലായി തീവ്രന്യൂനമർദവും സ്ഥിതിചെയ്യുന്നുണ്ട്. നാളെയോടെ ഇത് ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കടലാക്രമണത്തിനുള്ള സാധ്യതയും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. പുതിയ റഡാർ ചിത്രം പ്രകാരം ഇടുക്കി, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് അലർട്ടാണ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് അതിശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മരം കടപുഴകി വീണ് നിരവധി വീടുകളാണ് തകർന്നത്. അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്നറിയിപ്പ് നൽകിയിരിക്കുന്ന നദികളുടെ തീരത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

പുതുക്കിയ മഴ മുന്നറിയിപ്പ് ഇപ്രകാരം

റെഡ് അലർട്ട്

26 ഇന്ന്: ഇടുക്കി, എറണാകുളം, തൃശൂർ

ഓറഞ്ച് അലർട്ട്

26 ഇന്ന്: പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

യെല്ലോ അലർട്ട്

26 ഇന്ന്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

27 ഞായർ: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

28 തിങ്കൾ: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

29 ചൊവ്വ: കണ്ണൂർ, കാസറഗോഡ്

30 ബുധൻ: കണ്ണൂർ, കാസറഗോഡ്

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും