AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Alert: സ്‌കൂള്‍ തുറക്കുന്നതോടെ മഴയും ശക്തമാകും; ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Heavy rain likely in various districts of Kerala on September 9th and 10th: സെപ്തംബര്‍ ഒമ്പതിനും, പത്തിനും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, പത്തിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ്

Kerala Rain Alert: സ്‌കൂള്‍ തുറക്കുന്നതോടെ മഴയും ശക്തമാകും; ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 06 Sep 2025 | 03:46 PM

തിരുവനന്തപുരം: ഓണാവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നതോടെ മഴയും ശക്തമാകാന്‍ സാധ്യത. സെപ്തംബര്‍ ഒമ്പതിനും, പത്തിനും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, പത്തിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ്. എന്നാല്‍ ഈ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. സെപ്തംബര്‍ എട്ട് വരെ നിലവില്‍ ഒരു ജില്ലയിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ ഗുജറാത്ത് തീരത്തിനും, അതിന് സമീപമുള്ള കടല്‍പ്രദേശങ്ങളിലും ഇന്ന്‌ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതുപോലെ, പടിഞ്ഞാറന്‍ അറബിക്കടലിന്റെ മധ്യ, തെക്ക് ഭാഗങ്ങളിലും മുന്നറിയിപ്പ് നിലനില്‍ക്കുന്നു. ഇവിടങ്ങളില്‍ 45-65 കി.മീ വേഗത്തില്‍ ഇന്ന്‌ ശക്തമായ കാറ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read: Kerala Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലിരുന്ന ബത്തേരി സ്വദേശി മരിച്ചു

ഈ സ്ഥലങ്ങളില്‍ സെപ്തംബര്‍ 10 വരെ കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഈ തീയതികളില്‍ മുന്നറിയിപ്പ് നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു.

Follow Us