Sabarimala Gold Scam: ശബരിമല സംരക്ഷിക്കപ്പെടണം; നാമജപ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

Hindu Aikya Vedi On Sabarimala Gold Platting Controversy: ഒക്ടോബര്‍ 6 മുതല്‍ 12 വരെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക. നാമജപ പ്രതിേധയാത്രയിൽ എല്ലാ അയ്യപ്പ വിശ്വാസികളും പങ്കാളികളാവണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു ഫേസ്ബുക്കിൽ കുറിച്ചു.

Sabarimala Gold Scam: ശബരിമല സംരക്ഷിക്കപ്പെടണം; നാമജപ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ശബരിമല

Updated On: 

05 Oct 2025 07:26 AM

കൊച്ചി: സ്വർണ്ണപ്പാളി വിവാദം കൊഴുക്കുന്നതിനിടെ ശബരിമലയെ സംരക്ഷിക്കണമെന്നാവശ്യവുമായി നാമജപ പ്രതിഷേധയാത്രയ്ക്കൊരുങ്ങി ഹിന്ദു ഐക്യവേദി. ദേവസ്വം ബോര്‍ഡ് രാജി വയ്ക്കുക, ദേവസ്വം അഴിമതി CBI അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാമജപ യാത്ര നടത്തുന്നത്. ഒക്ടോബര്‍ 6 മുതല്‍ 12 വരെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക. നാമജപ പ്രതിേധയാത്രയിൽ എല്ലാ അയ്യപ്പ വിശ്വാസികളും പങ്കാളികളാവണമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു ഫേസ്ബുക്കിൽ കുറിച്ചു.

ആർ വി ബാബു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്

ശബരിമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഒക്ടോ 6 മുതൽ 12 വരെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ദേവസ്വം ബോർഡ് രാജി വയ്ക്കുക, ദേവസ്വം അഴിമതി CBI അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് നാമജപ യാത്ര നടത്തുക. എല്ലാ അയ്യപ്പ വിശ്വാസികളും പങ്കാളികളാവുക.

അതേസമയം ശബരിമല സ്വര്‍ണപ്പാളി വിവാദ(Sabarimala Gold Plating Controversy)ത്തില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിസന്ധിയിലാക്കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി. ദേവസ്വം ബോര്‍ഡാണ് ചെമ്പെന്ന് പറഞ്ഞതെന്നും രേഖകളിലും ചെമ്പ് എന്നാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. പീഠം കാണാനില്ലെന്ന് താന്‍ പരാതിപ്പെട്ടിട്ടില്ലെന്നും. സഹായിയായ വാസുദേവനാണ് തനിക്ക് വേണ്ടി മെയിൽ അയച്ചത്. വാസുദേവനെ രക്ഷിക്കാൻ വേണ്ടിയാണ് താൻ അക്കാര്യം മറച്ചുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണികൃഷ്ണൻ പോറ്റി ഉന്നയിച്ച ചെമ്പുപാളി വാദത്തെ സ്വർണ്ണം പൂശി നൽകിയ കമ്പനിയുടെ അഭിഭാഷകനും സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. 2019ൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചാണ് ദ്വാരപാലക പാളി സ്വർണ്ണം പൂശിയതെന്നും അത് സ്വർണ്ണപ്പാളി അല്ല. പൂർണമായും ചെമ്പിൽ തീർത്ത പാളിയാണെന്നും കമ്പനി അഭിഭാഷകനായ കെ.ബി പ്രദീപ് വ്യക്തമാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും