KSU: ജനറൽ സെക്രട്ടറിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചു; കെഎസ്‌യു ഭാരവാഹികൾക്കെതിരെ കേസ്

Police Case Over Honeytrap Scandal In KSU: കെഎസ്‌യുവിൽ ഹണി ട്രാപ്പ് വിവാദം. സംസ്ഥാന ജനറൽ സെക്രട്ടറിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച ഭാരവാഹികൾക്കെതിരെ കേസെടുത്തു.

KSU: ജനറൽ സെക്രട്ടറിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചു; കെഎസ്‌യു ഭാരവാഹികൾക്കെതിരെ കേസ്

കെഎസ്‌യു

Published: 

04 Jun 2025 | 07:39 AM

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ സംസ്ഥാന പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റുമാർക്കെതിരെയും കേസ്. സംസ്ഥാന ജനറൽ സെക്രട്ടറി ആഷിക് ബൈജുവിൻ്റെ പരാതിയിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ എന്നിവർക്കെതിരെയാണ് ഇരവിപുരം പോലീസ് കേസെടുത്തത്.

2024 ഡിസംബർ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഷികിനെ വിളിച്ച് വരുത്തി പരസ്ത്രീബന്ധം ആരോപിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആർ. യദു, അൻവർ, അരുൺ എന്നിവർ തന്നെ ഭീഷണിപ്പെടുത്തിയെന്നും പീഡനത്തിന് ഇരയാക്കി എന്ന് ആരോപിക്കുന്ന സ്ത്രീയുടെ ശബ്ദസന്ദേശം അയച്ചു എന്നും ആഷിക് മൊഴിനൽകിയിരുന്നു. ഈ മാസം രണ്ടിനാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

മഴസാധ്യത
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന മണിക്കൂറുകളിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനാണ് സാധ്യത. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കുറഞ്ഞിരുന്നു. നാലഞ്ച് ദിവസം തുടരെ പെയ്ത കനത്ത മഴയ്ക്ക് ശേഷം മഴ കുറഞ്ഞു. എന്നാൽ, ഇന്ന് മുതൽ വീണ്ടും മഴ വർധിക്കുമെന്നാണ് സൂചനകൾ. മഴ ശക്തമായതോടെ ദിവസങ്ങളായി സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്