AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Ship Accident: കൊച്ചിയിലെ കപ്പല്‍ അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനം

MSC ship accident in Kochi: താത്കാലിക ആശ്വാസം എന്ന നിലയിലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അപകടം മൂലം പ്രശ്നത്തിലായ തീരദേശങ്ങളിലുള്ള തൊഴിലാളികൾക്കാണ് ധന സഹായം നൽകുന്നത്.

Kochi Ship Accident: കൊച്ചിയിലെ കപ്പല്‍ അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനം
nithya
Nithya Vinu | Published: 04 Jun 2025 07:12 AM

തിരുവനന്തപുരം: കൊച്ചിയിലുണ്ടായ എം.എസ്.സി കപ്പൽ അപകടത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം. സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്ന് 1000 രൂപവീതം നല്‍കാൻ ഉത്തരവായി. ഇതിലേക്കായി 105,518,000 രൂപ അനുവദിച്ചു.

താത്കാലിക ആശ്വാസം എന്ന നിലയിലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അപകടം മൂലം പ്രശ്നത്തിലായ തീരദേശങ്ങളിലുള്ള തൊഴിലാളികൾക്കാണ് ധന സഹായം നൽകുന്നത്. ഇതിന് വേണ്ടിയുള്ള നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ 78498 മത്സ്യബന്ധന കുടുംബങ്ങള്‍ക്കും 27020 മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്കുമാണ് സഹായം. കൂടാതെ ഒന്നര ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ആറ് കിലോ അരി വീതം നൽകാനും തീരുമാനമുണ്ട്. ഈ സൗജന്യ റേഷൻ അനുവദിക്കുന്നതിനുള്ള നടപടി ഭക്ഷ്യ പൊതു വിതരണ വകുപ്പ് അടിയന്തരമായി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ മെയ് 25നാണ് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എംഎസ്‍സി- 3 കപ്പൽ അപകടമുണ്ടായത്. അപകടത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ടായിരുന്നു. സർക്കാർ അപകടത്തെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.