National Highway 66: ഈ റോഡ് പണി തീർന്നാൽ, ഇനി 14 മണിക്കൂറല്ല മലയാളിക്ക് യാത്ര
കാസർകോട്ടെ തലപ്പാടി മുതൽ ആരംഭിച്ച് കണ്ണൂർ,കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ഏറണാകുളം,ആലപ്പുഴ, കൊല്ലം വഴി തിരുവനന്തപുരത്ത് എത്തുന്നതാണ് ഇതിൻ്റെ റൂട്ട്. 9 ജില്ലകളിലൂടെയാണ് ഹൈവേ കടന്നു പോകുന്നത്
ഹൈവേ പണിയുന്നു, പണിയുന്നു പണിയുന്നു എന്നല്ലാതെ എന്താണ് ആ ഹൈവെ, എന്താണ് പ്രയോജനം? എന്ന് ആർക്കെങ്കിലും അറിയാമോ? അതിനെ പറ്റിയാണ് പരിശോധിക്കുന്നത്. ദേശിയ പാത 66 ആണ് ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന ആ ഹൈവേ . NH 17, NH 47, NH 204 തുടങ്ങിയ ഹൈവേകൾ ഒന്നിച്ച് ചേർത്താണ് നാഷണൽ ഹൈവേ 66 എന്നാക്കി പുനർ നാമകരണം ചെയ്തത്. മഹാരാഷ്ട്രയിലെ പനവേലിൽ നിന്നും തമിഴ്നാട്ടിലെ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന ഇതിൻ്റെ ദൂരം ഏകദേശം 1622 കി.മി ആണ്. ഇതിൽ കേരളത്തിലൂടെ കടന്നു പോകുന്ന ദൂരം 644 കി.മി ആണ്. നിലവിൽ കേരളത്തിലൂടെയുള്ള ഭാഗങ്ങളിൽ നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല.
ഏതൊക്കെ ജില്ലകളിലൂടെ കടന്നു പോകുന്നു
കാസർകോട്ടെ തലപ്പാടി മുതൽ ആരംഭിച്ച് കണ്ണൂർ,കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ഏറണാകുളം,ആലപ്പുഴ, കൊല്ലം വഴി തിരുവനന്തപുരത്ത് എത്തുന്നതാണ് ഇതിൻ്റെ റൂട്ട്. 9 ജില്ലകളിലൂടെയാണ് ഹൈവേ കടന്നു പോകുന്നത്. 2026 മാർച്ചോടെ കേരളത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ 50 ശതമാനം എങ്കിലും പൂർത്തിയാക്കുമെന്നാണ് ദേശിയപാത അതോറിറ്റിയുടെ വിശ്വാസം. നിലവിൽ കോഴിക്കോട് മുതൽ എടപ്പാൾ വരെയുള്ള ഭാഗവും, കാസർകോടിൻ്റെ പകുതിയും പൂർത്തിയായി വരികയാണ്. ആലപ്പുഴയിലും പണികൾ അതിവേഗത്തിൽ നടക്കുന്നു.
വന്നാൽ ഗുണമെന്താണ്
ആറുവരി പാതയാണ് ദേശിയപാത 66 . എല്ലാ വാഹനങ്ങളും ഇവിടേക്ക് പ്രവേശിക്കാനാവില്ല. ഇത് തിരക്ക് കുറക്കും. ദീർഘദൂര ബസുകൾ, കാറുകൾ, ലോറികൾ, ട്രക്കുകൾ തുടങ്ങിയവക്കാണ് ഏറ്റവുമധികം അനുയോജ്യം. സമയ ലാഭം, ഗതാഗതക്കുരുക്കിൽപ്പെടുന്ന പ്രശ്നങ്ങൾ എന്നിങ്ങൻെ യാതൊരുവിധ പ്രശ്നങ്ങളും പേടിക്കേണ്ടതില്ലെന്നതാണ് ഇതിൻ്റെ പ്രധാന പ്രത്യേകത. ഫ്ലൈയോവറിൽ ആയിരിക്കും പാത. അതുകൊണ്ട് തന്നെ ചെറിയ റോഡുകളെ മുട്ടുന്നില്ല. ഗതാഗതക്കുരുക്ക് കുറയുകയും ചെയ്യും. അതാത് ജംഗ്ഷനുകളിലേക്ക് തിരിയാനും കയറാനും സർവ്വീസ് റോഡുകൾ വേറെയും പാതയോട് അനുബന്ധമായുണ്ട്.
സമയം ഇരട്ടിയായി കുറയും
കാസർകോടുള്ള ഒരാൾക്ക് തിരുവനന്തപുരം എത്താൻ വേണ്ട ശരാശി സമയം 13 മുതൽ 16 മണിക്കൂർ വരെയാണ്. എന്നാൽ ദേശിയപാത 66 വന്നാൽ ശരാശി 60 കി.മി മുതൽ 80 കി.മി വരെ കാറിൽ യാത്ര ചെയ്താലും 7 മുതൽ 9 മണിക്കൂർ വരെ സമയം കൊണ്ട് തിരുവന്തപുരം എത്താം. ടോൾ പ്ലാസകളും, വിശ്രമവും കുറച്ചാൽ പോലും നേരത്തെ വേണ്ടി വരുന്ന സമയം ഒരിക്കലും വേണ്ടി വരില്ലെന്നതാണ് പ്രത്യേകത. സമയലാഭത്തിനൊപ്പം, ദീർഘദൂര യാത്രയായതിനാൽ മികച്ച റോഡ് എന്നതുകൊണ്ട് വാഹനത്തിന് ഇന്ധനക്ഷമതയും ലഭിക്കും.