Hubballi Kollam Special Train: ശബരിമല തീർഥാടകർക്കായി സ്പെഷൽ ട്രെയിൻ; സ്റ്റോപ്പുകളും റൂട്ടും അറിയാം
Hubballi Kollam Train for Sabarimala Season: നവരാത്രി, ദീപാവലി, ക്രിസ്മസ് ഉത്സവസീസണുകളിൽ അന്യ സംസ്ഥാനത്ത് നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും ഈ സ്പെഷ്യൽ ട്രെയിൻ ഉപകാരപ്പെടും. ഞായറാഴ്ചകളിൽ ഹുബ്ബള്ളിയിൽ നിന്നും തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നുമാണ് സർവീസ്.

Image for representation
ശബരിമല തീർത്ഥാടകർക്കായി സന്തോഷ വാർത്തയുമായി ദക്ഷിണ പശ്ചിമ റെയിൽവേ. ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്കാണ് (ബെംഗളൂരു വഴി) വാരാന്ത്യ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 28 മുതൽ സർവീസ് ആരംഭിക്കും. ഡിസംബർ 29 വരെ ഈ സർവീസ് തുടരുമെന്നും റെയിൽവേ അറിയിച്ചു. ഞായറാഴ്ചകളിൽ ഹുബ്ബള്ളിയിൽ നിന്നും തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നുമാണ് സർവീസ്.
നവരാത്രി, ദീപാവലി, ക്രിസ്മസ് ഉത്സവസീസണുകളിൽ അന്യ സംസ്ഥാനത്ത് നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും ഈ സ്പെഷ്യൽ ട്രെയിൻ ഉപകാരപ്രദമാകും. ഹുബ്ബള്ളിയിൽ നിന്ന് സെപ്റ്റംബർ 28 ഉച്ചയ്ക്ക് 3:15 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12:55 ന് കൊല്ലത്ത് എത്തിച്ചേരും. തിങ്കളാഴ്ച്ച വൈകിട്ട് 5ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് 6.30ന് ഹുബ്ബള്ളിയിലെത്തുന്ന രീതിയിലാണ് മടക്കയാത്ര.
Also Read: ധൻബാദ് എക്സ്പ്രസ് സർവീസ് പൂർണമായി ക്യാൻസലാക്കി; ടിക്കറ്റ് ബുക്ക് ചെയ്തവർ ശ്രദ്ധിക്കുക
22 കോച്ചുകളുള്ള ഈ ട്രെയിനിൽ, ഒരു എസി ടു-ടയർ, രണ്ട് എസി ത്രീ-ടയർ, 12 സ്ലീപ്പർ, അഞ്ച് ജനറൽ കമ്പാർട്ടുമെന്റുകൾ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടകർക്ക് സൗകര്യപ്രതമാകുന്ന രീതിയിൽ ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
സ്റ്റോപ്പുകൾ ഏതെല്ലാം?
ഹാവേരി, ദാവനഗരൈ, ബിരൂർ, അരസിക്കരെ, തുമക്കൂരു, എസ്എംവിടി ബെംഗളൂരു, കെആർപുരം, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.