Man Sets Fire to House: കുടുംബതർക്കം; ഭാര്യ താമസിക്കുന്ന വീടിനും കാറിനും തീയിട്ട് ഭർത്താവ്; 10 ലക്ഷത്തിന്‍റെ നഷ്ടം, അറസ്റ്റിൽ

Husband Sets Wife’s House on Fire in Thiruvananthapuram: കഴിഞ്ഞ ഏതാനും നാളുകളായി ഭർത്താവിൽ നിന്നും അകന്ന് കഴിയുകയായിരുന്നു ശരണ്യ. പുഞ്ചക്കരി പേരകത്ത് വാടകയ്ക്ക് വീട് എടുത്തായിരുന്നു താമസം.

Man Sets Fire to House: കുടുംബതർക്കം; ഭാര്യ താമസിക്കുന്ന വീടിനും കാറിനും തീയിട്ട് ഭർത്താവ്; 10 ലക്ഷത്തിന്‍റെ നഷ്ടം, അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Updated On: 

19 Sep 2025 06:31 AM

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട ഭർത്താവ് അറസ്റ്റിൽ. തിരുവല്ലം സ്വദേശി ശങ്കറെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പുഞ്ചക്കരിയിലാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്ന് വീട്ടിൽ നിന്നും അകന്ന് കഴിയുന്ന ഭാര്യ ശരണ്യയുടെ വാടക വീട്ടിൽ എത്തിയായിരുന്നു അതിക്രമം.

കഴിഞ്ഞ ഏതാനും നാളുകളായി ഭർത്താവിൽ നിന്നും അകന്ന് കഴിയുകയായിരുന്നു ശരണ്യ. പുഞ്ചക്കരി പേരകത്ത് വാടകയ്ക്ക് വീട് എടുത്തായിരുന്നു താമസം. കഴിഞ്ഞ ദിവസം (സെപ്റ്റംബർ 17) രാത്രി, ഭർത്താവ് ശങ്കർ വീടിനും വാഹനങ്ങൾക്കും തീയിടും എന്ന് ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാണിച്ച് പരാതി നൽകിയിരുന്നു. തിരുവല്ലം പോലീസിനാണ് പരാതി നൽകിയത്.

ALSO READ: കോഴിപ്പോര്! ബിരിയാണിയിലെ ചിക്കൻ പീസിന്റെ പേരിൽ പോലീസുകാർ തമ്മിലടി

എന്നാൽ, പോലീസ് വീട്ടിൽ എത്തിയപ്പോഴേക്കും ശങ്കർ അവിടുത്തെ രണ്ട് കാറുകൾക്ക് തീയിടുകയും, അവ പൂർണമായും കത്തി നശിക്കുകയും ചെയ്തു. ഇതിനിടെ സമീപത്ത് ഉണ്ടായിരുന്ന സ്‌കൂട്ടറിലേക്കും വീടിന്റെ ഉള്ളിലേക്കും തീ പടർന്നു.

പോലീസും ഫയർഫോഴ്‌സും സംയുക്തമായി ചേർന്നാണ് തീ കൂടുതൽ പടരുന്നതിന് മുമ്പ് പൂർണമായും അണച്ചത്. ഏകദേശം, പത്ത് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് ശങ്കറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും