Neyyattinkara Murder: നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്‌

Brutal Murder in Neyyattinkara Husband Kills Wife: വീടിനകത്ത് വെച്ചാണ് വിഷ്ണു അല്‍മയെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചതോടെ വിഷ്ണു അല്‍മയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വിഷ്ണു തന്നെയാണ് അയല്‍വാസികളെ വിവരമറിയിച്ചത്. ശേഷം അവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Neyyattinkara Murder: നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്‌

എംഎല്‍ അല്‍മ

Published: 

26 Apr 2026 | 02:15 PM

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര വ്‌ളാത്താങ്കര സ്വദേശി എംഎല്‍ അല്‍മ ആണ് കൊല്ലപ്പെട്ടത്. 33 വയസായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെയോടെയാണ് കൊലപാതകം നടന്നത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

വീടിനകത്ത് വെച്ചാണ് വിഷ്ണു അല്‍മയെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചതോടെ വിഷ്ണു അല്‍മയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വിഷ്ണു തന്നെയാണ് അയല്‍വാസികളെ വിവരമറിയിച്ചത്. ശേഷം അവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സ്വകാര്യം ട്യൂഷന്‍ സെന്ററിലെ അധ്യാപകനാണ് വിഷ്ണു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് പതിവായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു. വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്.

അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

കണ്ണൂര്‍: കണ്ണൂര്‍ കൊളക്കാട് അമ്മയെ മകന്‍ കൊന്നു. കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പില്‍ ഗീതമ്മ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകന്‍ ക്രിസ്റ്റി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വാക്കുതര്‍ക്കത്തിന് ഒടുവിലായിരുന്നു കൊലപാതകം.

രാത്രിയോടെയാണ് സംഭവമുണ്ടായത്. കത്തികൊണ്ട് ഗീതമ്മയുടെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ക്രിസ്റ്റി ലഹരിക്ക് അടിമയായിരുന്നു എന്ന് പോലീസ് പറയുന്നു. കൊലപാതക സമയത്തും ക്രിസ്റ്റി ലഹരി ഉപയോഗിച്ചിരുന്നു.

അമ്മയുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ കിടപ്പുമുറിയില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. ബെംഗളൂരുവില്‍ ബിസിഎയ്ക്ക് പഠിക്കുകയായിരുന്നു ക്രിസ്റ്റി. എന്നാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലെത്തിയ യുവാവ്, കുറച്ചുകാലം വിദേശത്തായിരുന്നു.

കൊലപാതകം നടക്കുന്ന സമയത്ത് ഗീതമ്മയുടെ ഭര്‍ത്താവ് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം വീട്ടില്‍ തന്നെ തങ്ങിയ ക്രിസ്റ്റി പിതാവിനെയും കൊലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. ശേഷം സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്‌കൂട്ടറില്‍ കേളകം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Also Read: Nithin Raj Death: നിതിന്‍ രാജിന്റെ മരണത്തില്‍ എംകെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം

പിന്നീട് പോലീസെത്തിയാണ് ഗീതമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പ്രതിയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. ശേഷം കൂത്തുപറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂരില്‍ നിന്നുള്ള ഫൊറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വിടണമെന്ന് പോലീസ് കോടതിയെ അറിയിച്ചു. പേരാവൂര്‍ ഡിവൈഎസ്പി ചന്ദ്രമോഹന്‍, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Follow Us
ഷൂസിനുള്ളില്‍ പാമ്പ് കയറുന്നതിന് കാരണമെന്ത്? ശ്രദ്ധിച്ചോളൂ
ഈച്ച ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഒരു കഷ്ണം കർപ്പൂരം മതി
മരുന്ന് കഴിച്ചശേഷം ചായ കുടിക്കാമോ? ആരോഗ്യപ്രശ്‌നമുണ്ടാകുമോ?
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്