Diwali Special Train: ആശങ്ക വേണ്ട! ദീപാവലിക്ക് സ്പെഷ്യൽ ട്രെയിനുകളുടെ ചാകര; റൂട്ടുകൾ അറിയാം
Diwali Special Train For Kerala: വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ ആറ് മാസമായി തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് ഒരു പ്രത്യേക ട്രെയിൻ സർവീസ് നടക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് 800-ലധികം ബസുകൾ ദിവസേന സർവീസ് നടത്തുന്നതായാണ് റിപ്പോർട്ടുകൾ.

Special Train
ദീപാവലി അവധിയോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകളുടെ ചാകര. തിരക്ക് മൂലം ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്നവർക്ക് ഈ പ്രഖ്യാപനം ഏറെ ആശ്വാസകരമാകും. നിലവിൽ അവധിക്കാലത്ത് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ബെംഗളൂരു റൂട്ടിലാണ്. അതുകൊണ്ട് തന്നെ ഇത്തവണ ബംഗളൂരു- കേരള റൂട്ടിലേക്കാണ് അധികവും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ചെന്നൈയിൽ നിന്നും ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ ആറ് മാസമായി തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് ഒരു പ്രത്യേക ട്രെയിൻ സർവീസ് നടക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് 800-ലധികം ബസുകൾ ദിവസേന സർവീസ് നടത്തുന്നതായാണ് റിപ്പോർട്ടുകൾ. എങ്കിലും ഉത്സ സീസണുകളിൽ ഈ റൂട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എറണാകുളം – ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തോട് റെയിൽവേ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ദീപാവലിക്ക് ബംഗളൂരിവിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ഏതെല്ലാമെന്ന് വിശദമായി പരിശോധിക്കാം.
Also Read: യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പ്; അവസാനം ജനശതാബ്ദിക്ക് പുതിയ സ്റ്റോപ്പ്
ദീപാവലി അവധിയ്ക്ക് ബെംഗളൂരു / ഹുബ്ബള്ളി റൂട്ടിലെ സ്പെഷ്യൽ ട്രെയിനുകൾ
06555 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (വെള്ളിയാഴ്ചകളിൽ) – 13 ട്രിപ്പുകൾ
06556 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു (ഞായറാഴ്ചകളിൽ) – 13 ട്രിപ്പുകൾ
07313 ഹുബ്ബള്ളി – കൊല്ലം (ഞായറാഴ്ചകളിൽ) – 13 ട്രിപ്പുകൾ
073314 കൊല്ലം – ഹുബ്ബള്ളി (തിങ്കളാഴ്ചകളിൽ) – 13 ട്രിപ്പുകൾ
06523 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (തിങ്കളാഴ്ചകളിൽ) – 14 ട്രിപ്പുകൾ
06524 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു (ചൊവ്വാഴ്ചകളിൽ) – 14 ട്രിപ്പുകൾ
06547 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (ബുധനാഴ്ചകളിൽ) – 14 ട്രിപ്പുകൾ
06548 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു (വ്യാഴാഴ്ചകളിൽ) – 13 ട്രിപ്പുകൾ
06219 എസ്എംവിടി ബെംഗളൂരു – കൊല്ലം (ശനിയാഴ്ചകളിൽ) – 3 ട്രിപ്പുകൾ
06220 കൊല്ലം – എസ്എംവിടി ബെംഗളൂരു (ഞായറാഴ്ചകളിൽ) – 3 ട്രിപ്പുകൾ