AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bullet Train: ഡൽഹിയും കേരളവും ഒറ്റ ദിവസത്തിൽ സന്ദർശിക്കാം; ബുള്ളറ്റ് ട്രെയിനിൽ മൊട്ടിടുന്ന കേരളത്തിൻ്റെ ടൂറിസം പ്രതീക്ഷകൾ

Bullet Train And Kerala Tourism: ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോൾ കേരള ടൂറിസത്തിനും പ്രതീക്ഷയാണ്. ബുള്ളറ്റ് ട്രെയിൻ കേരള ടൂറിസത്തെ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.

Bullet Train: ഡൽഹിയും കേരളവും ഒറ്റ ദിവസത്തിൽ സന്ദർശിക്കാം; ബുള്ളറ്റ് ട്രെയിനിൽ മൊട്ടിടുന്ന കേരളത്തിൻ്റെ ടൂറിസം പ്രതീക്ഷകൾ
ബുള്ളറ്റ് ട്രെയിൻImage Credit source: Social Media
Abdul Basith
Abdul Basith | Published: 04 Jan 2026 | 10:23 AM

ഇന്ത്യ സന്ദർശിക്കാനെത്തുന്ന വിദേശികൾ പൊതുവെ അനുഭവിക്കുന്ന ഒരു പ്രതിസന്ധിയാണ് ദക്ഷിണേന്ത്യയിൽ നിന്ന് ഉത്തരേന്ത്യയിലേക്കുള്ള യാത്ര. വിമാനയാത്രയിൽ നാല് മണിക്കൂർ കൊണ്ടൊക്കെ എത്താമെങ്കിലും ബാഗേജ് ക്ലെയിം, എയർപോർട്ട് ചെക്കിൻ തുടങ്ങി പല പ്രശ്നങ്ങളുണ്ട്. ഇതൊക്കെ ചേർക്കുമ്പോൾ എട്ട് മണിക്കൂർ വരെയെങ്കിലും സമയം ഇത്തരം യാത്രകൾക്ക് വേണ്ടിവന്നേക്കാം. ബുള്ളറ്റ് ട്രെയിൻ വരുന്നതോടെ ഈ പ്രശ്നങ്ങൾക്കാണ് പരിഹാരമുണ്ടാവുന്നത്.

ഇന്ത്യയുടെ ഹൈ സ്പീഡ് റെയിൽ നെറ്റ്‌വർക്ക് 2027ലാണ് ആരംഭിക്കുക. മുംബൈ – അഹ്മദാബാദ് ആവും ആദ്യ റൂട്ട്. കേരളത്തിന് എപ്പോഴാവും ബുള്ളറ്റ് ട്രെയിൻ ലഭിക്കുക എന്ന് വ്യക്തമല്ല. വിദേശികൾക്കൊക്കെ ഏറെ പ്രിയപ്പെട്ട കേരളത്തിൻ്റെ ടൂറിസത്തിന് വലിയ ഉന്മേഷമാവും ബുള്ളറ്റ് ട്രെയിൻ നൽകുക. നിലവിൽ ന്യൂഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനായാത്രയ്ക്ക് നൽകേണ്ടത് 7000 മുതൽ 13,000 രൂപ വരെയാണ്. യാത്രാസമയം നാല് മണിക്കൂറാണെങ്കിലും മൊത്തം എട്ട് മണിക്കൂറെങ്കിലും വേണ്ടിവരും ലക്ഷ്യത്തിലെത്താൻ.

Also Read: Hydrogen Train: ശരവേഗത്തിൽ കുതിക്കാം; ഹൈഡ്രജൻ ട്രെയിൻ കേരളത്തിലേക്കും? റൂട്ടുകൾ ഇത്

നിലവിൽ ബുള്ളറ്റ് ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്ന മുംബൈ – അഹ്മദാബാദ് റൂട്ടിൽ നിർദ്ദേശിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് നാലര രൂപ എന്ന നിലയിലാണ്. ഇത് പരിഗണിക്കുമ്പോൾ ന്യൂഡൽഹിയിൽ നിന്ന് കൊച്ചി വരെയുള്ള 2500 കിലോമീറ്റർ ദൂരത്തിന് 10,000 രൂപയാവും ടിക്കറ്റ് നിരക്ക്. 200 കിലോമീറ്ററിലധികം വേഗതയിലാണ് ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുക. അങ്ങനെയെങ്കിൽ ഈ ദൂരം താണ്ടാൻ എട്ട് മുതൽ 10 മണിക്കൂർ വരെ സമയമെടുക്കും. ബാഗേജ് ക്ലെയിമിൻ്റെ തടസങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാവില്ല. ഒരു രാത്രി ന്യൂഡൽഹിയിൽ നിന്ന് ട്രെയിൻ കയറിയാൽ പിറ്റേന്ന് രാവിലെ കൊച്ചിയിലെത്താമെന്നർത്ഥം. ഇത് കേരളത്തിൻ്റെ ടൂറിസത്തിന് വലിയ രീതിയിൽ പിന്തുണയാവുമെന്നുറപ്പാണ്.