AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Sleeper: വന്ദേ ഭാരത് സ്ലീപ്പറിൽ ഇവിടെ നിന്ന് കയറാം; ടിക്കറ്റും കൈ പൊള്ളിക്കില്ലെന്ന് ഉറപ്പ്

Vande Bharat sleeper train coming to Kerala: രാത്രികാല യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും ഏറെ പ്രയോജനപ്പെടുന്ന സ്ലീപ്പർ കോച്ചുകൾ യാത്രക്കാരുടെ വലിയൊരു ആവശ്യമായിരുന്നു.

Vande Bharat Sleeper: വന്ദേ ഭാരത് സ്ലീപ്പറിൽ ഇവിടെ നിന്ന് കയറാം; ടിക്കറ്റും കൈ പൊള്ളിക്കില്ലെന്ന് ഉറപ്പ്
Vande BharatImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 04 Jan 2026 | 10:36 AM

തിരുവനന്തപുരം: നിലവിൽ രണ്ട് വന്ദേ ഭാരത് സർവീസുകൾ വിജയകരമായി ഓടുന്ന കേരളത്തിന് ഉടൻ തന്നെ സ്ലീപ്പർ വന്ദേ ഭാരത് ട്രെയിനുകളും ലഭിക്കും. എന്നാൽ കേരളത്തിൽ ഈ സർവീസ് എപ്പോൾ തുടങ്ങുമെന്ന് മന്ത്രി കൃത്യമായ തീയതി വ്യക്തമാക്കിയിട്ടില്ല. രാത്രികാല യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും ഏറെ പ്രയോജനപ്പെടുന്ന സ്ലീപ്പർ കോച്ചുകൾ യാത്രക്കാരുടെ വലിയൊരു ആവശ്യമായിരുന്നു.

 

കേരളത്തിലെ റൂട്ട്?

 

കേരളത്തിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് തിരുവനന്തപുരം – മംഗളൂരു റൂട്ടിലായിരിക്കാനാണ് സാധ്യതയെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എറണാകുളം – ബെംഗളൂരു, കോഴിക്കോട് – ചെന്നൈ, തിരുവനന്തപുരം – ഹൈദരാബാദ് എന്നീ റൂട്ടുകളിലും സ്ലീപ്പർ സർവീസ് വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ കേരളത്തിന് പുറത്തേക്ക് എറണാകുളം – ബെംഗളൂരു റൂട്ടിൽ മാത്രമാണ് വന്ദേ ഭാരത് സർവീസ് ഉള്ളത്.

 

Also read – ശരവേഗത്തിൽ കുതിക്കാം; ഹൈഡ്രജൻ ട്രെയിൻ കേരളത്തിലേക്കും? റൂട്ടുകൾ ഇത

 

ടിക്കറ്റ് നിരക്കുകൾ

 

സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് കൂടുതൽ വേഗതയും ആധുനിക സൗകര്യങ്ങളുമുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ മൂന്ന് ക്ലാസുകളിലായാണ് സർവീസ് നടത്തുന്നത്. ഓരോ വിഭാഗത്തിലെയും ഏകദേശ നിരക്കുകൾ ഇങ്ങനെയാണ്.

  • AC 3-ടയർ (AC 3-Tier): യാത്രക്കാർക്ക് മിതമായ നിരക്കിൽ സ്ലീപ്പർ സൗകര്യം ലഭ്യമാക്കുന്ന ഈ വിഭാഗത്തിൽ ടിക്കറ്റ് നിരക്ക് 2,300 രൂപയായിരിക്കും. സാധാരണ എസി ത്രീ-ടയറിനേക്കാൾ മികച്ച ബെർത്തുകളും വിശാലമായ ഇടവും ഇതിന്റെ പ്രത്യേകതയാണ്.
  • AC 2-ടയർ (AC 2-Tier): കൂടുതൽ സ്വകാര്യതയും മികച്ച യാത്രാ സൗകര്യങ്ങളും ആഗ്രഹിക്കുന്നവർക്കായി ഒരുക്കിയിട്ടുള്ള ഈ ക്ലാസിൽ 3,000 രൂപയാണ് ടിക്കറ്റ് നിരക്ക്. കുറഞ്ഞ ബെർത്തുകൾ മാത്രമുള്ളതിനാൽ യാത്രക്കാർക്ക് കൂടുതൽ കംഫർട്ട് ഇതിൽ ലഭിക്കും.
  • AC ഫസ്റ്റ് ക്ലാസ് (AC First Class): ട്രെയിനിലെ ഏറ്റവും ആഡംബരപൂർണ്ണമായ വിഭാഗമാണിത്. പ്രീമിയം സേവനങ്ങളും ഉയർന്ന സുരക്ഷാ സൗകര്യങ്ങളുമുള്ള എസി ഫസ്റ്റ് ക്ലാസിൽ 3,600 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.

 

ഉദ്ഘാടനം ഈ മാസം

 

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കൊൽക്കത്തയ്ക്കും ഗുവാഹത്തിക്കും ഇടയിലായിരിക്കും (പശ്ചിമ ബംഗാൾ – അസം) ആദ്യ സർവീസ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ റൂട്ടിൽ ആദ്യ സർവീസ് തുടങ്ങുന്നത്.