Interstate Bus Service: കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ ഇന്ന് മുതൽ നിർത്തിവെക്കും; പ്രതിഷേധമല്ലെന്ന് അസോസിയേഷൻ

Interstate Bus Service From Kerala: കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന ബസ് സർവീസുകൾ ഇന്ന് മുതൽ ഓടില്ല. സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.

Interstate Bus Service: കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ ഇന്ന് മുതൽ നിർത്തിവെക്കും; പ്രതിഷേധമല്ലെന്ന് അസോസിയേഷൻ

പ്രതീകാത്മക ചിത്രം

Published: 

10 Nov 2025 | 09:20 AM

കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ ഇന്ന് മുതൽ നിർത്തിവെക്കുന്നു. സ്വകാര്യ അന്തർ സംസ്ഥാന ബസ് സർവീസുകളാണ് നിർത്തിവെക്കുക. ഇക്കാര്യം ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ കേരള സംസ്ഥാന സമിതി അറിയിച്ചു. പ്രതിഷേധമല്ല, സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടി സ്വീകരിച്ചതെന്ന് സംഘടന അറിയിച്ചു.

കേരളത്തിൽ നിന്നുള്ള എല്ലാ അന്തർ സംസ്ഥാന ബസ് സർവീസുകളും ഇന്ന് വൈകുന്നേരം ആറ് മണി മുതൽ നിർത്തിവെക്കും. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ കേരള ബസ് സർവീസുകൾക്ക് ഏർപ്പെടുത്തുന്ന ഭീമമായ പിഴയും നികുതിയും വാഹനം പിടിച്ചെടുക്കലുമൊക്കെ ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

Also Read: Kochi Water Tank Collapse:കൊച്ചിയിൽ ജലവിതരണം മുടങ്ങും; ശ്രദ്ധിക്കേണ്ട സ്ഥലങ്ങൾ ഇതൊക്കെ

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്കെതിരെ നിയമവിരുദ്ധ നടപടികൾ തുടരുകയാണെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എജെ. റിജാസ്, ജനറല്‍ സെക്രട്ടറി മനീഷ് ശശിധരന്‍ എന്നിവർ പറഞ്ഞു. വാഹന ഉടമകൾ, ജീവനക്കാർ, യാത്രക്കാർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സർവീസുകൾ നിർത്തിവെക്കാനുള്ള നടപടി സ്വീകരിച്ചതെന്നും ഇവർ അറിയിച്ചു.

തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സ്വകാര്യ അന്തർ സംസ്ഥാന ബസ് സർവീസുകളെ ആശ്രയിക്കുന്നവർ ഒരുപാടാണ്. സർവീസ് നിർത്തിവെക്കാനുള്ള തീരുമാനം ഈ യാത്രക്കാർക്കൊക്കെ കനത്ത തിരിച്ചടിയാവും.

 

 

പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്
Bullet Train Video: ഇന്ത്യയിൽ ഉടൻ, ഇതാണ് ആ ബുള്ളറ്റ് ട്രെയിൻ