എസ്പി വിക്രമനും സംഘത്തിനും പണിയാകും! പിണറായിക്കെതിരേ ആദ്യം നടക്കുക കേസ് രജിസ്റ്റർ ചെയ്യാതെയുള്ള അ‌ന്വേഷണം

Investigation against Pinarayi Vijayan: പിണറായി വിജയൻ, മകൾ വീണ, വീണയുടെ ഭർത്താവും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്ക് എതിരേ കേസെടുത്ത് അ‌ന്വേഷണം നടത്തണം എന്നാണ് പോലീസിന് ഇഡി ശുപാർശ നൽകിയത്. ഈ ശുപാർശയുടെ അ‌ടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അ‌ന്വേഷണ സംഘം (എസ്ഐടി) ഇന്ന് ​ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ആദ്യ യോഗം ചേരും.

എസ്പി വിക്രമനും സംഘത്തിനും പണിയാകും! പിണറായിക്കെതിരേ ആദ്യം നടക്കുക കേസ് രജിസ്റ്റർ ചെയ്യാതെയുള്ള അ‌ന്വേഷണം

Investigation Against Pinarayi Vijayan Sit First Meeting Today

Published: 

24 Sep 2026 | 11:05 AM

തിരുവനന്തപുരം: ഇഡി ശുപാർശയുടെ അ‌ടിസ്ഥാനത്തിൽ നിലവിലെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരേ സംസ്ഥാന സർക്കാർ അ‌ന്വേഷണത്തിന് അ‌നുമതി നൽകുകയും പ്രത്യേക അ‌ന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തെങ്കിലും പ്രാഥമിക അ‌ന്വേഷണത്തിന് കേസ് രജിസ്റ്റർ ചെയ്യില്ലെന്ന് സൂചന. ബിഎൻഎസ് പ്രകാരം പ്രാഥമിക അന്വേഷണം നടത്തിയാൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. പിണറായി വിജയനെപ്പോലെ ഒരു പ്രമുഖ നേതാവിനെതിരേ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുക എന്നത് അ‌ന്വേഷണ സംഘത്തെ വെള്ളംകുടിപ്പിക്കുന്ന നിലയ്ക്ക് കഠിനമായ ദൗത്യമാണ്. ഇഡി ശുപാർശയുടെ പേരിൽ, കൃത്യമായ തെളിവുകൾ ഇല്ലാതെ ധൃതിപിടിച്ച് പിണറായി വിജയനെയും കുടുംബത്തെയും പ്രതിയാക്കാൻ നോക്കിയാൽ അ‌ത് അ‌ന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നെ തിരിച്ചടിയാകും.

കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയാൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം എന്നത് അ‌ന്വേഷണ ഉദ്യോഗസ്ഥർക്ക് വൻ സമ്മർദ്ദവും കേസിൽ പ്രതിസന്ധിയും സൃഷ്ടിക്കും എന്നതിനാൽ ആദ്യം പിണറായി വിജയന് എതിരേ കേസ് രജിസ്റ്റർ ചെയ്യാതെയുള്ള അ‌ന്വഷണമാകും നടക്കുക എന്നാണ് റിപ്പോർട്ട്. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണം എന്ന് മാത്രമാണ് സർക്കാർ അ‌ന്വേഷണ സംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്, എഫ്ഐആർ രജിസ്റ്റർ ചെയ്യണം എന്ന് നിർദേശിച്ചിട്ടില്ല.

ALSO READ: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന്

പിണറായി വിജയൻ, മകൾ വീണ, വീണയുടെ ഭർത്താവും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്ക് എതിരേ കേസെടുത്ത് അ‌ന്വേഷണം നടത്തണം എന്നാണ് പോലീസിന് ഇഡി ശുപാർശ നൽകിയത്. ഈ ശുപാർശയുടെ അ‌ടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അ‌ന്വേഷണ സംഘം (എസ്ഐടി) ഇന്ന് ​ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ആദ്യ യോഗം ചേരും.

ഇന്നത്തെ എസ്ഐടി യോഗത്തിന് ശേഷം അ‌ന്വേഷണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരും എന്ന് കരുതപ്പെടുന്നു. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിൽ എസ്പി പി വിക്രമന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘമാണ് പിണറായി വിജയനും കുടുംബത്തിനും എതിരേയുള്ള അ‌ന്വേഷണം നടത്തുക. മൂന്ന് ഡിവൈഎസ്പി മാരും അ‌ഞ്ച് ഇൻസ്പെക്ടർമാരും സൈബർ ഡിവിഷനിലെ ഉദ്യോഗസ്ഥരും ഈ അ‌ന്വേഷണ സംഘത്തിൽ ഉണ്ടാകും.

മെസിയുടെ പേരിൽ തട്ടിപ്പ് നടന്നു എന്ന കേസ് അന്വേഷിക്കുന്ന എസ്ഐടി ഉദ്യോഗസ്ഥനായ പി വിക്രമനെ തന്നെയാണ് പിണറായി വിജയനെതിനായ അ‌ന്വേഷണത്തിനായും സർക്കാർ നിയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പിണറായിക്കെതിരേ കേസ് രജിസ്റ്റർ ചെയ്യണോ, പ്രാഥമിക അ‌ന്വേഷണം ഏത് നിലയ്ക്ക് വേണം എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്നത്തെ എസ്ഐടി യോഗം ചർച്ച ചെയ്യും എന്ന് കരുതപ്പെടുന്നു.

ആദ്യ ഘട്ട നടപടിയെന്ന നിലയ്ക്ക് സിഎംആർഎൽ- എക്സാലോജിക് കേസിൽ ഹവാല ഇടപാട് അടക്കം ഇഡി കൈമാറിയ തെളിവുകൾ എസ്ഐടി പരിശോധിക്കും. റിപ്പോർട്ട് കൈമാറിയ ഇഡി ഉദ്യോഗസ്ഥരുമായി ഉൾപ്പെടെ ചർച്ച നടത്തിയ ശേഷം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി, നിയമവൃത്തങ്ങളുമായി ആലോചിച്ച ശേഷമാകും കേസ് എടുക്കുന്നതിൽ തീരുമാനം ഉണ്ടാകുക.

അനധികൃത സ്വത്ത് സമ്പാദനത്തിൽ പ്രത്യേക വിജിലൻസ് കേസെടുത്ത് അന്വേഷിക്കണോ എന്നതടക്കം എസ്ഐടിയുടെ ആലോചനയിൽ ഉണ്ട് എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പിണറായി വിജയനെതിരേ അ‌ന്വേഷണത്തിന്റെ തുടക്കത്തിൽ കേസ് രജിസ്റ്റർ ചെയ്യാതിരിക്കുന്നതിന് പിന്നിൽ രാഷ്ട്രീയപരമായ കാരണങ്ങളും ഉള്ളതായി ചില വിലയിരുത്തലുകൾ ഉണ്ട്.

രാഹുലിനെയും സോണിയയെയും ഉൾപ്പെടെ ഇഡി വേട്ടയാടുന്നു എന്ന് പറയുന്ന കോൺഗ്രസ്, അ‌തേ ഇഡിയുടെ ശുപാർശയിൽ പ്രതിപക്ഷ നേതാവിനെതിരേ കേസ് രജിസ്റ്റർ ചെയ്തു എന്നത് രാഷ്ട്രീയപരമായി കോൺഗ്രസിനെ പ്രതിരോധത്തിലാക്കും. ഈ ഒരു സാഹചര്യം കൂടി മുൻനിർത്തി, തുടക്കത്തിൽ പിണറായി വിജയനെതിരേ ​പ്രാഥമിക അ‌ന്വേഷണം നടത്തി തെളിവ് ലഭിച്ചാൽ മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അ‌ന്വേഷണം നടത്താം എന്നതാണ് സർക്കാരിന്റെ കണക്കുകൂട്ടൽ എന്ന് വിലയിരുത്തപ്പെടുന്നു.

English Summary

Although the state government has granted permission for an investigation and constituted a special investigation team against the current Leader of the Opposition and former Chief Minister Pinarayi Vijayan-based on a recommendation by the ED-indications suggest that a formal case will not be registered at this preliminary stage. The special investigation team is set to hold its first meeting today at the Crime Branch headquarters; further clarity regarding the investigation is expected to emerge following this meeting.

Loading...
Unable to load recommendations.
Follow Us
ചെമ്പരത്തിപ്പൂ തോരനാക്കാം; ​ഗുണങ്ങളും റെസിപ്പിയും ഇതാ
മാറ്റങ്ങൾ ഇവയൊക്കെ, പുതിയ ഥാർ വിപണിയിൽ
40 കഴിഞ്ഞ സ്ത്രീകൾ ഈ വ്യായാമങ്ങൾ ശീലമാക്കൂ; മാറ്റം ഉറപ്പാണ്
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video