Kerala child abuse: ചോരക്കുഞ്ഞിനെ കൊന്നതു മുതൽ 15 കാരിയെ പിതാവ് പീഡിപ്പിച്ചതു വരെ; കേരളത്തിൽ കുട്ടികളോടുള്ള ക്രൂരത അതിരുവിടുന്നോ?
violence against children on the rise in Kerala: കാസർഗോഡ് ഒരു പിതാവ് തന്റെ 15 വയസ്സുകാരിയായ മകളെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത സംഭവം കേരളത്തെ അടിമുടി ഞെട്ടിക്കുകയുണ്ടായി.

Violence Against Child In Kerala
കൊച്ചി: 15 ദിവസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞിന്റെ വായിൽ കല്ല് നിറച്ച് ചുണ്ടുകളിൽ പശ തേച്ച് ഒട്ടിച്ചനിലയിൽ വനാതിർത്തിയിൽ ഉപേക്ഷിച്ച മാതാപിതാക്കൾ… മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കാൻ ആയിരിക്കണം ഇത്തരത്തിൽ ഉപേക്ഷിച്ചത്. സംഭവം നടക്കുന്നത് അങ്ങ് രാജസ്ഥാനിലാണ്. ഇത് കേൾക്കുമ്പോൾ കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലല്ലോ എന്നോർത്ത് ആശ്വസിക്കേണ്ട. ഇതിലും നിഷ്ഠൂരമായ നിരവധി സംഭവങ്ങൾ സമീപകാലങ്ങളിൽ തന്നെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.
കേരളത്തിലെ അടുത്തകാലത്തെ സംഭവങ്ങൾ പരിശോധിച്ചാൽ നവജാത ശിശുക്കൾക്കും കുട്ടികൾക്കും എതിരെ ഉണ്ടായ അതിക്രമങ്ങളും ഉപദ്രവങ്ങളും നിരവധി ആണെന്ന് കാണാം. ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ മക്കളെയും കൊണ്ട് ആത്മഹത്യ ചെയ്യുന്ന അമ്മമാരാണ് ഇതിൽ അധികവും. മക്കളുടെ ജീവിതം ഇനി എന്താവും എന്ന് ആശങ്ക ആയിരിക്കാം ഒരുപക്ഷേ അതിനു പിന്നിൽ. എന്നാൽ അമ്മമാർ മോശം മാനസികാവസ്ഥയിൽ ആണെങ്കിൽ കൂടി ഇല്ലാതാക്കുന്നത് കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ്. സമീപകാലങ്ങളിൽ കേരളത്തിൽ ഉണ്ടായ സമാന സ്വഭാവമുള്ള ചില സംഭവങ്ങൾ നോക്കാം
നവജാത ശിശുവിനെ വയോധികക്ക് വിറ്റ അമ്മ
ഭർത്താവുമായി അകന്നു കഴിയുന്ന യുവതി കാമുകനിൽ ഉണ്ടായ കുഞ്ഞിനെ വയോധികയ്ക്ക് വിറ്റ സംഭവം കഴിഞ്ഞ ഓഗസ്റ്റിലാണ് പുറത്തുവന്നത്. രണ്ടു കുട്ടികളുടെ അമ്മയായ ഈ യുവതി മാനഹാനി ഭയന്ന് ജനിച്ച ഉടനെയുള്ള കുഞ്ഞിനെ കൈമാറുകയായിരുന്നു. ജൂലൈ 26ന് ജനിച്ച തന്റെ ആൺകുഞ്ഞിനെ യുവതി ഉപേക്ഷിച്ച് സംഭവം പുറത്തുവന്നത് ഓഗസ്റ്റ് ആദ്യവാരത്തിലാണ്.
കൊന്നത് നാലു വർഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ
കഴിഞ്ഞ നാലു വർഷത്തിനിടെ രണ്ട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ ഒരു യുവതിയും അവരുടെ സുഹൃത്തും അറസ്റ്റിലായിരുന്നു. മദ്യ ലഹരിയിൽ യുവാവ് രണ്ടു കുഞ്ഞുങ്ങളുടെ അസ്ഥികൂടവുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് അതിക്രൂരമായ ഈ സംഭവത്തിന്റെ ചുരുളഴിയുന്നത്
Also read – ചുണ്ടുകൾ പശ വച്ച് ഒട്ടിച്ചു, വായിൽ കല്ലുകൾ; പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ
പത്താം ക്ലാസിൽ പഠിക്കുന്ന മകളെ പീഡിപ്പിച്ച ഗർഭിണിയാക്കിയ പിതാവ്
കാസർഗോഡ് ഒരു പിതാവ് തന്റെ 15 വയസ്സുകാരിയായ മകളെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത സംഭവം കേരളത്തെ അടിമുടി ഞെട്ടിക്കുകയുണ്ടായി. തുടർന്ന് പെൺകുട്ടി പ്രസവിച്ചതോടെ സംഭവം പുറത്തുവരികയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രസവിച്ച കുഞ്ഞ് നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്
മലയാളി യുവതിയും പിഞ്ചുകുഞ്ഞും മരിച്ച സംഭവം
ഷാർജയിൽ മലയാളി യുവതിയേയും പിഞ്ചുകുഞ്ഞിനേയും താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പീഡനം കാരണമാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് എന്നാണ് സൂചന.