ആ പിതൃശൂന്യന്‍ എന്നെ ഉപദ്രവിച്ചു, ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ യുവാവ് ജീവനൊടുക്കി
തനിക്ക് നാല് വയസുള്ളപ്പോള്‍ ഉപദ്രവിച്ചയാളുടെ പേര് 'എന്‍എം' എന്നാണ്. തനിക്ക് ഒസിഡിയുണ്ട്. ഒന്നര വര്‍ഷമായി തെറാപ്പിയെടുക്കുന്നുണ്ട്. ആറു മാസമായി മരുന്ന് കഴിക്കുന്നുണ്ടെന്നും അനന്തു
കോട്ടയം: താന്‍ ഉപദ്രവിക്കപ്പെട്ടെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അനന്തു സജിയാണ് (24) മരിച്ചത്. ഐടി പ്രൊഫഷണലായ അനന്തുവിനെ തിരുവനന്തപുരത്തെ ലോഡ്ജില്‍ വ്യാഴാഴ്ച വൈകിട്ട് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു രാഷ്ട്രീയ സംഘടനയിലെ ചിലര്‍ ഉപദ്രവിച്ചെന്നാണ് അനന്തുവിന്റെ ആരോപണം. എന്നാല്‍ ആരുടെയും പേര് വ്യക്തമായി പറയുന്നില്ല. തന്റെ മരണമൊഴിയെന്നും പറഞ്ഞാണ് അനന്തു ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
താന്‍ വിഷാദത്തിലായിരുന്നുവെന്നും യുവാവ് വ്യക്തമാക്കുന്നു. ചെറുപ്പത്തില്‍ ഒരാള്‍ തന്നെ തുടര്‍ച്ചയായി ലൈംഗികമായി ഉപദ്രവിച്ചിരുന്നു. താന്‍ ഇരയാണ്. തനിക്ക് നാല് വയസുള്ളപ്പോള്‍ ഉപദ്രവിച്ചയാളുടെ പേര് ‘എന്‍എം’ എന്നാണ്. തനിക്ക് ഒസിഡിയുണ്ട്. ഒന്നര വര്‍ഷമായി തെറാപ്പിയെടുക്കുന്നുണ്ട്. ആറു മാസമായി മരുന്ന് കഴിക്കുന്നുണ്ടെന്നും അനന്തു കുറിച്ചു. ‘ഒരു പിതൃശൂന്യന്‍ തന്നെ ഉപദ്രവിച്ചു’ എന്നായിരുന്നു അനന്തുവിന്റെ പരാമര്‍ശം.
ALSO READ: രണ്ടു കുട്ടികളുടെ അമ്മയായ 26 കാരിയെ നടുറോഡിലിട്ട് ഭർത്താവ് കുത്തിക്കൊന്നു
എന്‍എം മാത്രമല്ല. സംഘടനയുടെ ക്യാമ്പിലെ ഒരാളും ഉപദ്രവിച്ചിട്ടുണ്ട്. ആര്‍ക്കും ഈ അവസ്ഥ വരരുത്. നാട്ടുകാര്‍ തന്നോട് മിണ്ടാത്തതിന്റെ കാരണം അറിയില്ലെന്നും അനന്തു പറയുന്നു. അടുത്ത ബന്ധുക്കളോട് ക്ഷമ ചോദിച്ചാണ് അനന്തു കുറിപ്പ് അവസാനിപ്പിക്കുന്നത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ അന്വേഷണം ആവശ്യപ്പെട്ടു. പൊലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)