Jasna Salim: ‘ഒലിപ്പീര് എന്നാണ് അവന്റെ വട്ടപ്പേര്’; ബസ്സിൽ നിന്നും മോശം അനുഭവം നേരിട്ടതിനെക്കുറിച്ച് ജസ്ന സലീം
Jasna Salim about Bad Experience in Bus: വണ്ടി പ്രാന്തിയാണ് ഞാൻ. വണ്ടികളോടും വണ്ടിക്കാരോടും പൊതുവിൽ ഇഷ്ടമാണ്. എന്നാൽ, ഭാര്യയും മക്കളും ഉള്ള അവന് കോഴിത്തരം കൂടുതലാണ്. ഒരു സ്ത്രീകളോടും ചെയ്യാൻ പാടില്ലാത്ത....
ഉണ്ണിക്കണ്ണൻമാരുടെ ചിത്രങ്ങൾ വരച്ച് മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ജസ്‌ന സലിം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താൻ വരച്ച കൃഷ്ണന്റെ ചിത്രം നേരിട്ട് സമ്മാനിക്കുകയും ആ കാര്യം പ്രധാനമന്ത്രിയുടെ ഔദ്യോഗിക പേജിൽ വരികയും ചെയ്തതോടെ ജസ്ന സോഷ്യൽ മീഡിയയിലും ഒരു താരമായി മാറി. എന്നാൽ ആദ്യകാലങ്ങളിൽ കിട്ടിക്കൊണ്ടിരുന്ന ഒരു സ്വീകാര്യതയൊന്നും ജസ്നയ്ക്ക് ഇപ്പോൾ ലഭിക്കുന്നില്ല.
സോഷ്യൽ മീഡിയയിൽ അവർക്ക് വലിയ തരത്തിലുള്ള വിമർശകർ ആണ് ഉള്ളത്. അതിന്റെ കാരണം താൻ മുസ്ലിമായതുകൊണ്ടാണോ എന്ന് ജസ്ന തന്നെ ചോദിക്കാറുമുണ്ട്. കൂടാതെ അടുത്തിടെ ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ വച്ച് റീൽസ് ചിത്രീകരിച്ചതിന്റെ പേരിൽ ഗുരുവായൂർ പോലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു.
ALSO READ: ഗുരുവായൂർ ദേവസ്വം ബോർഡും ഭക്തരും ഒന്നും ഇത് കാണുന്നില്ലേ? മറ്റു റീലുകളുമായി ജസ്‌ന സലിം
ഇതാദ്യമായിരുന്നില്ല ജസ്ന ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ നിന്നും റീൽസ് എടുക്കുന്നത്. പോലീസ് കേസെടുത്തതോടെ ഇവർ ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാവിഷയമാണ് ഇവർ. ഇപ്പോഴിതാ തനിക്ക് ബസ്സിൽ നിന്നും ഉണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ജസ്‌ന. ചെറുപ്പം മുതലേ വണ്ടിയോട് വലിയ വലിയ താല്പര്യമാണ് തനിക്ക്. അതുകൊണ്ടുതന്നെ വണ്ടി ഓടിക്കുന്നവരെയും ഡ്രൈവർമാരെയും ഒക്കെ വളരെ ഇഷ്ടമാണ്.
ഒരു വണ്ടി പ്രാന്തിയാണ് എന്നും പറയാം. അതിനാൽ തന്നെ നന്നായി ഡ്രൈവിംഗ് ചെയ്യുന്നവരെ കാണുമ്പോൾ അവരോട് ചോദിക്കാതെ തന്നെ ബസിൽ യാത്ര ചെയ്യുമ്പോൾ ഒക്കെ അവരുടെ വീഡിയോ ചിത്രീകരിച്ച താൻ തന്റെ സോഷ്യൽ മീഡിയ പേജിൽ ഇടാറുണ്ട്. സ്ഥിരമായി സഞ്ചരിക്കുന്ന പല ബസ്സിലെയും ഡ്രൈവർമാരോടും മറ്റു എല്ലാവരോടും താൻ നല്ല സൗഹൃദം പുലർത്താറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം താൻ സ്ഥിരമായി കയറാറുള്ള ഒരു ബസിൽ നിന്നും വളരെ മോശമായ ഒരു അനുഭവം ഉണ്ടായി എന്നാണ് ജസ്ന സലീം പറയുന്നത്.
ALSO READ: ഗുരുവായൂരിൽ കണ്ണനെ കാണാൻ പോകുവാ… പക്ഷെ എന്റെ തുളസി അയാൾ വെട്ടി നശിപ്പിച്ചു; ആരോപണവുമായി ജസ്ന സലീം
ആ ബസ്സിലെ ഒലിപ്പീര് എന്ന് വട്ടപ്പേരുള്ള ഒരു ഡ്രൈവറിൽ നിന്നാണ് ഒരു സ്ത്രീയും അനുഭവിക്കാൻ പാടില്ലാത്ത തരത്തിലുള്ള മോശം അനുഭവം താൻ നേരിട്ടത്. കുറച്ചു കോഴിത്തരം അധികമുള്ള ഒരുത്തനാണ് അവൻ. താൻ അവരെയൊക്കെ ഒരു സൗഹൃദത്തിന്റെ കണ്ണിൽ മാത്രമേ ഇതുവരെ കണ്ടിട്ടുള്ളൂ. ആ വ്യക്തിയുടെ ഫോട്ടോ ഒന്നും താൻ ഇവിടെ ഉൾപ്പെടുത്തുന്നില്ല എന്നും. ഭാര്യയും മക്കളും ഒക്കെ ഉള്ള ആളാണ്. പക്ഷേ അയാൾ എന്നോട് ചെയ്തത് മോശമാണ് എന്ന് നിങ്ങളോട് പങ്കുവയ്ക്കുവാനും അവനും മനസ്സിലാക്കാൻ വേണ്ടിയാണ് ഈ വീഡിയോ എന്നാണ് ജെസ്ന സലീം പറയുന്നത്. എന്നാൽ ഇതിന് താഴെയും ജെസ്നക്കെതിരെയാണ് കമന്റുകൾ എത്തുന്നത്.