AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jasna Salim: ഗുരുവായൂർ ദേവസ്വം ബോർഡും ​ഭക്തരും ഒന്നും ഇത് കാണുന്നില്ലേ? മറ്റു റീലുകളുമായി ജസ്‌ന സലിം

Jasna Salim: എത്ര പ്രതികരിച്ചിട്ടും കാര്യമില്ല എന്ന് അറിയാം കാരണം നമുക്കെല്ലാം രണ്ട് കണ്ണുകൾ ആണല്ലോ... അതിൽ ഒരു കണ്ണിൽ ഒരു രീതിയിലും മറ്റൊരു കണ്ണിൽ മറ്റൊരു രീതിയിലും നോക്കുന്നതാണ് പ്രശ്നം. 16 മണിക്കൂർ മുമ്പ് ഗുരുവായൂരിൽ വെച്ച്....

Jasna Salim: ഗുരുവായൂർ ദേവസ്വം ബോർഡും ​ഭക്തരും ഒന്നും ഇത് കാണുന്നില്ലേ? മറ്റു റീലുകളുമായി ജസ്‌ന സലിം
Jasna SalimImage Credit source: facebook
ashli
Ashli C | Published: 14 Nov 2025 11:04 AM

കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് പ്രശസ്തയായ വ്യക്തിയാണ് ജസ്ന സലീം. എന്നാൽ പിന്നീട് അങ്ങോട്ടുള്ള ജസ്നയുടെ ചില വീഡിയോകളും മറ്റും ആളുകളെ വിമർശനം ഉണ്ടാക്കുന്ന വിധത്തിലുള്ളതായിരുന്നു. ദിവസങ്ങൾക്കു മുമ്പ് ഗുരുവായൂർ അമ്പലത്തിൽ വച്ച് റിലീസ് ചിത്രീകരിച്ചതിന്റെ പേരിൽ ജസ്ന സലീമിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ എല്ലാവർക്കും എന്തിനാണ് എന്നോട് ഇത്ര ദേഷ്യം എന്നോട് എന്തിനാണ് ഇത്ര വെറുപ്പ് എന്നൊക്കെ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുകയും, ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നതിന്റെ ഒരു വീഡിയോയും ജസ്ന പങ്കുവെച്ചു.

ALSO READ: ഗുരുവായൂരിൽ കണ്ണനെ കാണാൻ പോകുവാ… പക്ഷെ എന്റെ തുളസി അയാൾ വെട്ടി നശിപ്പിച്ചു; ആരോപണവുമായി ജസ്ന സലീം

കയ്യിൽ ചോര ഒലിപ്പിച്ചു കൊണ്ട് നിൽക്കുന്ന വീഡിയോ പങ്കു വെച്ചപ്പോൾ അതിനും ആളുകൾ പരിഹാസ കമന്റുകൾ ആയിരുന്നു നൽകിയത്. പിന്നാലെ ജസ്ന ആ വീഡിയോയും സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്തു. പോയതാ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. അതിൽ ദേവസ്വം ബോർഡിനോടും നാട്ടിലെ ഭക്തന്മാരോടും ചില ചോദ്യങ്ങൾ ഉന്നയിച്ചു എത്തിയിരിക്കുകയാണ് ജസ്‌ന സലിം. എത്ര പ്രതികരിച്ചിട്ടും കാര്യമില്ല എന്ന് അറിയാം കാരണം നമുക്കെല്ലാം രണ്ട് കണ്ണുകൾ ആണല്ലോ… അതിൽ ഒരു കണ്ണിൽ ഒരു രീതിയിലും മറ്റൊരു കണ്ണിൽ മറ്റൊരു രീതിയിലും നോക്കുന്നതാണ് പ്രശ്നം.

അങ്ങനെയാണ് ഗുരുവായൂർ ഉള്ളവർ എന്നെ കാണുന്നത് അവിടുത്തെ ദേവസ്വം ബോർഡ് എന്നെ കാണുന്നത് ഭക്തർ എന്നെ കാണുന്നത്. അതിനുള്ള തെളിവും താൻ ഇവിടെ വയ്ക്കാമെന്നും ജസ്‌ന. 16 മണിക്കൂർ മുമ്പ് ഗുരുവായൂരിൽ വെച്ച് ചിത്രീകരിച്ച ഒരു വീഡിയോയുമായി ആണ് ജസ്ന എത്തിയത്. ഇത് ഗുരുവായൂർ ദേവസ്വം കാണാഞ്ഞിട്ടല്ല. ഗുരുവായൂർ ഭക്തന്മാർ കാണാഞ്ഞിട്ടല്ല. ഗുരുവായൂർ ടെമ്പിൾ പോലീസ് ഇത് കാണാഞ്ഞിട്ടല്ല. പക്ഷേ നമുക്ക് രണ്ട് കണ്ണുകൾ ഉള്ളതുകൊണ്ടും രണ്ട് കാഴ്ചയിൽ കാണുന്നതുകൊണ്ടും ആണ് അതൊന്നും കാണാത്തതെന്നും ജസ്‌ന.

ഒപ്പം ആ റീലുകളും ജസ്ന സോഷ്യൽ മീഡിയയിലൂടെ തുറന്നു കാണിച്ചു. അതേസമയം കഴിഞ്ഞദിവസം താൻ ഗുരുവായൂരിലേക്ക് പോവുകയാണെന്നും കാണിച്ച് മറ്റൊരു വീഡിയോയുമായി ജസ്നെ എത്തിയിരുന്നു. കണ്ണനെ കാണാൻ പോകുമ്പോൾ തുളസിമാല കൊണ്ടുപോകുന്നതിനായി താൻ പതിവായി തുളസി നുള്ളി കൊണ്ടിരുന്ന പറമ്പുള്ളവർ അത് വെട്ടി നശിപ്പിച്ചതായും ജസ്ന ആരോപിച്ചിരുന്നു. ശേഷം മറ്റൊരു വീട്ടിലെ പറമ്പിൽ പോയി തുളസി എടുക്കുന്നതും എല്ലാം കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വീഡിയോകൾക്കെല്ലാം തന്നെ വലിയ വിമർശനം മാത്രമാണ് ജസ്ന നേരിടുന്നത്.