AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold Plating Controversy: ആ ഭാഗ്യം വേണ്ടെന്നുവയ്ക്കുമോ? സ്വർണ്ണവാതിൽ പൂജയ്ക്ക് വിളിച്ചത് ഉണ്ണികൃഷ്ണൻ പോറ്റി; ജയറാം

Jayaram on Sabarimala Gold Plating Controversy: ബംഗളൂരുവിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ പൂജയ്ക്ക് ക്ഷണിച്ചത്. ശബരിമലയിലേക്ക് പോകുന്നതിനു മുമ്പ് അവിടെ വച്ച് പൂജയുണ്ടെന്ന് അറിയിച്ചപ്പോൾ ഒരു അയ്യപ്പഭക്തൻ എന്ന നിലയിൽ അതൊരു മഹാഭാഗ്യമായാണ് കരുതിയത്

Sabarimala Gold Plating Controversy: ആ ഭാഗ്യം വേണ്ടെന്നുവയ്ക്കുമോ? സ്വർണ്ണവാതിൽ പൂജയ്ക്ക് വിളിച്ചത് ഉണ്ണികൃഷ്ണൻ പോറ്റി; ജയറാം
Jayaram (1)Image Credit source: special arrangement
ashli
Ashli C | Published: 03 Oct 2025 12:46 PM

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ ജയറാം. ശബരിമലയിലേക്ക് നിർമ്മിച്ചു നൽകിയ സ്വർണ്ണ വാതിൽ ചെന്നൈയിൽ തന്റെ വീട്ടിൽ വച്ചല്ല പൂജ ചെയ്തതെന്നും, വാതിലിന് സ്വർണം പൂശിയ കമ്പനിയിലെ ഓഫീസ് റൂമിൽ വച്ചായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈ അമ്പത്തൂരിലെ സ്വർണ വാതിൽ നിർമ്മിച്ച കമ്പനിയുടെ ഫാക്ടറിയിലാണ് പൂജ നടന്നത്.

വിഷയത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് തന്നെ പൂജയിലേക്ക് ക്ഷണിച്ചത്. ഇത് ഇത്തരത്തിൽ വിവാദമാകും എന്ന് ഒരിക്കലും കരുതിയില്ലെന്നും നടൻ പ്രതികരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചുള്ള പരിചയമാണുള്ളത്. എല്ലാവർഷവും മകരവിളക്ക് കാണാറുണ്ട്. സമൂഹവിവാഹം, സൈക്കിൾ വിതരണം തുടങ്ങിയ പോറ്റിയുടെ മറ്റു പ്രവർത്തനങ്ങളും അദ്ദേഹം തന്നെ വിളിക്കാറുണ്ടെന്ന് ജയറാം മനോരമ ന്യൂസിനോട് പറഞ്ഞു.

ALSO READ: സ്വർണ്ണംപൂശാൻ എത്തിച്ചത് ചെമ്പുപാളി; പൂശുമ്പോൾ ദേവസ്വം ബോർഡ് പ്രതിനിധികളും ഒപ്പം; കമ്പനി അഭിഭാഷകൻ

ബംഗളൂരുവിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ പൂജയ്ക്ക് ക്ഷണിച്ചത്. ശബരിമലയിലേക്ക് പോകുന്നതിനു മുമ്പ് അവിടെ വച്ച് പൂജയുണ്ടെന്ന് അറിയിച്ചപ്പോൾ ഒരു അയ്യപ്പഭക്തൻ എന്ന നിലയിൽ അതൊരു മഹാഭാഗ്യമായാണ് കരുതിയത്. വീരമണി സ്വാമിയെ ക്ഷണിച്ചതും താനാണെന്ന് ജയറാം അറിയിച്ചു. വീരമണി പാട്ട് പാടുകയും താൻ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. പൂജ ചെയ്യണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. ദക്ഷിണയൊന്നും നൽകിയില്ല. താൻ പങ്കെടുക്കുന്ന പൂജയിലൂടെ അയ്യപ്പനെ കൊണ്ടുപോകാൻ സാധിച്ചത് ഒരു മഹാഭാഗ്യമായാണ് കരുതുന്നത്. എന്നാൽ ഇത് ഇത്തരത്തിൽ വിവാദമാകും എന്ന് അറിഞ്ഞിരുന്നില്ല എന്നും ജയറാം കൂട്ടിച്ചേർത്തു. അതേസമയം സ്വർണ്ണ പാളിയോ സ്വർണ്ണവാതിലോ വീട്ടിലേക്കയ്ക്ക് പൂജയ് കൊണ്ടുവന്നു എന്ന ആരോപണം ജയറാം നിഷേധിച്ചു. അങ്ങനെയുള്ള ഭാഗ്യം ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ എന്നും നടൻ ചോദിച്ചു.