Coimbatore Gold Theft: ജ്വല്ലറി ഉടമയുടെ ഒരു കോടിയുടെ സ്വർണ്ണക്കട്ടി മോഷ്ടിച്ചു; ലോറി കുറുകെയിട്ട് ആക്രമണം

Coimbatore Gold Robbery: ജെയ്സൺൻ്റെ കാറിലുണ്ടായിരുന്ന 60,000 രൂപയും മോഷ്ടാക്കൾ എടുത്തു. കവർച്ചക്കാർ മലയാളത്തിൽ സംസാരിച്ചതിനാൽ പിന്നിൽ മലയാളികളാണെന്നാണ് പോലീസ് സംശയിക്കുന്നത്.

Coimbatore Gold Theft: ജ്വല്ലറി ഉടമയുടെ ഒരു കോടിയുടെ സ്വർണ്ണക്കട്ടി മോഷ്ടിച്ചു; ലോറി കുറുകെയിട്ട് ആക്രമണം

Coimbatore Gold Theft

Published: 

15 Jun 2025 13:05 PM

കോയമ്പത്തൂർ : തൃശ്ശൂരിലേക്ക് സ്വർണവുമായി വന്ന ജ്വല്ലറി ഉടമയുടെ ഒരു കോടിയുടെ സ്വർണ്ണക്കട്ടി മോഷ്ടിച്ചു. കോയമ്പത്തൂർ-പാലക്കാട് ദേശിയപാതയിലാണ് സംഭവം. ലോറി കുറുകെയിട്ട് കത്തികാട്ടി ഭീക്ഷണിപ്പെടുത്തിയാണ് സംഭവം. വാഹനത്തിലുണ്ടായിരുന്ന ജയ്‌സൺ ജേക്കബ്, ഒപ്പമുണ്ടായിരുന്ന ജീവനക്കാരൻ വിഷ്ണു എന്നിവരെ മർദ്ദിച്ച അവശരാക്കിയ ശേഷം റോഡിൽ ഉപേക്ഷിച്ചു.

ദേശീയ പാതയിലെ ഒരു പെട്രോൾ പമ്പിന് സമീപം കാർ എത്തിയപ്പോഴാണ് ഒരു ലോറി കാറിന് കുറുകെയിട്ടത്. തുടർന്ന് മോഷണ സംഘം കാറിന്റെ ചില്ല് തകർത്ത് കാറിന്റെ വാതിൽ തുറന്ന് ജെയ്സൺ ജേക്കബിന്റെ കഴുത്തിൽ കത്തി ചൂണ്ടി, സ്വർണ്ണക്കട്ടികൾ ആവശ്യപ്പെട്ടു. സ്വർണ്ണം തന്നില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

ജെയ്സൺൻ്റെ കാറിലുണ്ടായിരുന്ന 60,000 രൂപയും മോഷ്ടാക്കൾ എടുത്തു. കവർച്ചക്കാർ മലയാളത്തിൽ സംസാരിച്ചതിനാൽ പിന്നിൽ മലയാളികളാണെന്നാണ് പോലീസ് സംശയിക്കുന്നത്. വഴിയാത്രക്കാരുടെ സഹായത്തോടെയാണ് ജെയ്സണും, വിഷ്ണുവും പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിഷയം അന്വേഷിക്കാൻ ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

Related Stories
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന്‌ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം