AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

K Sudhakaran: രോഗിയാണെന്ന് കാണിച്ച് എന്നെ മൂലയ്ക്കിരുത്താന്‍ ശ്രമിക്കുന്നു; എത്രയോ വര്‍ഷത്തെ പാരമ്പര്യമുണ്ടെനിക്ക്: കെ സുധാകരന്‍

K Sudhakaran Responds To KPPC Leader Change News: രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ഒന്നര മണിക്കൂറോളം സംസാരിച്ചിരുന്നു. അവര്‍ കേരള രാഷ്ട്രീയത്തെ കുറിച്ചാണ് തന്നോട് സംസാരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചും സംസാരിക്കുകയുണ്ടായി. എന്നാല്‍ തന്നെ മാറ്റുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ് എന്ന് സുധാകരന്‍ ആരോപിച്ചു.

K Sudhakaran: രോഗിയാണെന്ന് കാണിച്ച് എന്നെ മൂലയ്ക്കിരുത്താന്‍ ശ്രമിക്കുന്നു; എത്രയോ വര്‍ഷത്തെ പാരമ്പര്യമുണ്ടെനിക്ക്: കെ സുധാകരന്‍
കെ സുധാകരന്‍Image Credit source: Social Media
shiji-mk
Shiji M K | Updated On: 04 May 2025 14:12 PM

തിരുവനന്തപുരം: തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനായി ചിലര്‍ ശ്രമം നടത്തുന്നതായി കെ സുധാകരന്‍. അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന കാര്യത്തില്‍ നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്നും കെ സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ താനത് ചെയ്യുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ഒന്നര മണിക്കൂറോളം സംസാരിച്ചിരുന്നു. അവര്‍ കേരള രാഷ്ട്രീയത്തെ കുറിച്ചാണ് തന്നോട് സംസാരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചും സംസാരിക്കുകയുണ്ടായി. എന്നാല്‍ തന്നെ മാറ്റുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ് എന്ന് സുധാകരന്‍ ആരോപിച്ചു.

തന്നെ മാറ്റുന്ന കാര്യമുണ്ടെന്ന ഫീല്‍ ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ പേരുകള്‍ എവിടെ നിന്ന് വരുന്നു എന്നറിയില്ല. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പല വാര്‍ത്തകളിലും പറയുന്നത്. തനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന കാര്യം താനല്ലേ പറയേണ്ടത്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതിന് ചികിത്സ സൗകര്യം ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു.

Also Read: K Sudhakaran: സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം? കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറും?

തന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും വല്ലായ്മ ഉണ്ടായിട്ടുണ്ടോ, താന്‍ നോര്‍മല്‍ അല്ലാത്ത എന്തെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നും അധ്യക്ഷന്‍ ചോദിക്കുന്നു. തനിക്ക് ആരോഗ്യ പ്രശ്‌നമുണ്ടെന്ന് ചിലര്‍ മനപൂര്‍വം പറഞ്ഞ് പരത്തുകയാണ്. രോഗി ആണെന്ന് കാണിച്ച് മൂലയ്ക്കിരുക്കാന്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സംസ്ഥാനത്തെ നേതാവാണതെന്നും തന്നെ അഖിലേന്ത്യാ കമ്മിറ്റി മാറ്റില്ലെന്നും സുധാകരന്‍ അവകാശപ്പെട്ടു.