AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Priyanka Gandhi: യാത്രമദ്ധ്യേ വഴിയിൽ കാർ അപകടം; വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി; ഡോക്ടറെ വിളിച്ച് പരിക്കേറ്റവരെ പരിശോധിപ്പിച്ചു

Priyanka Gandhi MP: തുടർന്ന് ഇവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകിയാണ് പ്രിയങ്ക അവിടെ നിന്ന് പോയത്. കരിപ്പൂരിൽ നിന്ന് കൽപ്പറ്റയിലേക്ക് വരുമ്പോഴാണ് സംഭവം.

Priyanka Gandhi: യാത്രമദ്ധ്യേ വഴിയിൽ കാർ അപകടം; വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി; ഡോക്ടറെ വിളിച്ച് പരിക്കേറ്റവരെ പരിശോധിപ്പിച്ചു
Priyanka Gandhi
sarika-kp
Sarika KP | Updated On: 04 May 2025 12:01 PM

കൽപ്പറ്റ: യാത്രമദ്ധ്യേ വഴിയിലുണ്ടായ കാർ അപകടത്തിൽപ്പെട്ടവർക്ക് സഹായവുമായി എത്തി പ്രിയങ്ക ഗാന്ധി എംപി. സംഘത്തിൽ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച് പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ഇവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകിയാണ് പ്രിയങ്ക അവിടെ നിന്ന് പോയത്. കരിപ്പൂരിൽ നിന്ന് കൽപ്പറ്റയിലേക്ക് വരുമ്പോഴാണ് സംഭവം.

ഇന്ന് പുലർച്ചയോടെയാണ് സംഭവം. കാർ അപകടം കണ്ട് വാഹനവ്യൂഹം നിർത്തുകയായിരുന്നു. അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപ്പിടത്തത്തിൽ ഇരയായവരുടെ ചികിത്സ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവര്‍ക്ക് മറ്റെല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നും പ്രിയങ്കാ ഗാന്ധി കളക്ടറോട് ആവശ്യപ്പെട്ടു.

Also Read:കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം; മരണങ്ങൾ പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

ജില്ല കളക്ടറുമായി ഫോണിൽ ബന്ധപ്പെട്ടാണ് പ്രിയങ്ക സ്ഥിതിഗതികള്‍ വിലയിരുത്തിയത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമിലെ ഷോർട് സർക്യുട്ടിനെ തുടർന്ന് പുക ഉയർന്നത്.