Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Kalpetta Crime News: കടയ്ക്കുള്ളിൽ പ്രവേശിച്ച ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നുസ്രത്തിന്റെ മുഖത്ത് കുത്തുകയായിരുന്നു. നുസ്രത്തിന്റെ പരിക്ക് ഗുരുതരമല്ല.
വയനാട്: കല്പറ്റയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജീവനക്കാരിക്ക് കുത്തേറ്റു. പൊഴുതന സ്വദേശി നുസ്രത്തിന്(45) ആണ് കുത്തേറ്റത്. പഴയ വൈത്തിരി സ്വദേശി തീര്‍ത്ഥ (19) എന്ന യുവതിയാണ് ആക്രമണം നടത്തിയത്. നുസ്രത്തിനെ കറിക്കത്തി കൊണ്ടു മുഖത്ത് കുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. സംഭവത്തിൽ 19 കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കടയ്ക്കുള്ളിൽ പ്രവേശിച്ച ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നുസ്രത്തിന്റെ മുഖത്ത് കുത്തുകയായിരുന്നു. നുസ്രത്തിന്റെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ നുസ്രത്തിനെ കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read:ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
യുവതിയുടെ മുഖത്ത് കത്തി കൊണ്ടു കുത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖത്ത് രണ്ട് തുന്നലിടേണ്ടിവന്നു. നുസ്രത്തിന്റെ മകനുമായി അടുപ്പത്തിലുള്ള പെൺകുട്ടിയാണ് ആക്രമണം നടത്തിയത്. മകനും 19-കാരിയും തമ്മിലുള്ള വിവാഹത്തെ നുസ്രത്ത് എതിർത്തതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം.