AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nithin Raj Death: നിതിൻ രാജിൻ്റെ മരണം: അധ്യാപകർക്ക് ജാമ്യം ലഭിക്കുമോ? മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Nithin Raj Death Case Update: ദളിത് വിഭാഗത്തിൽപ്പെടുന്ന വ്യക്തിയായതിനാൽ തനിക്കെതിരെ എസ്സി/എസ്ടി അതിക്രമ നിയമം ബാധകമല്ലെന്നായിരുന്നു ഡോ. എം കെ റാമിന്റെ ഭാ​ഗത്തുനിന്നുള്ള പ്രധാന വാദം. എന്നാൽ, ജാതി അധിക്ഷേപം നടത്തിയ ആൾ ഏത് ജാതിയിൽപ്പെടുന്നു എന്നത് പരി​ഗണിക്കാനാവില്ലെന്നും, ഇത്തരം കേസുകളിൽ ഇരയുടെ ജാതിയാണ് പ്രധാനമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

Nithin Raj Death: നിതിൻ രാജിൻ്റെ മരണം: അധ്യാപകർക്ക് ജാമ്യം ലഭിക്കുമോ? മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Nithin Raj Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 25 Apr 2026 | 06:06 AM

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ (Nithin Raj Death) മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് പരി​ഗണിക്കും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ ഇന്ന് വിധി പറയുക. ഡോ. എം കെ റാം, ഡോ. കെ ടി സംഗീത നമ്പ്യാർ എന്നിവരെയാണ് കേസിലെ പ്രതികളായിട്ട് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തലശ്ശേരി സെഷൻസ് കോടതിയിൽ കേസിൻ്റെ വാദം പൂർത്തിയായിരുന്നു.

ദളിത് വിഭാഗത്തിൽപ്പെടുന്ന വ്യക്തിയായതിനാൽ തനിക്കെതിരെ എസ്സി/എസ്ടി അതിക്രമ നിയമം ബാധകമല്ലെന്നായിരുന്നു ഡോ. എം കെ റാമിന്റെ ഭാ​ഗത്തുനിന്നുള്ള പ്രധാന വാദം. എന്നാൽ, ജാതി അധിക്ഷേപം നടത്തിയ ആൾ ഏത് ജാതിയിൽപ്പെടുന്നു എന്നത് പരി​ഗണിക്കാനാവില്ലെന്നും, ഇത്തരം കേസുകളിൽ ഇരയുടെ ജാതിയാണ് പ്രധാനമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

ALSO READ: നിതിൻ രാജിന്റെ മരണം, പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധി

ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് ആത്മഹത്യ ചെയ്യാൻ നിതിനെ പ്രേരിപ്പിച്ചതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. അതേസമയം, നിതിൻ രാജിന്റെ മരണത്തിന് കാരണം അധ്യാപകരുടെ പീഡനമല്ലെന്നാണ് കേളേജ് അധികൃകരുടെ വാദം. മറിച്ച് ലോൺ ആപ്പുകാരുടെ ഭീഷണി മൂലമാണ് നിതിൻ ജീവനൊടുക്കിയതെന്നാണഅ കോളജ് മാനേജ്‌മെന്റ് കോടതിയെ അറിയിച്ചത്.

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് അധ്യാപികയ്ക്ക് നിരന്തരം കോളുകൾ വന്നിരുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് നിതിനെ പ്രിൻസിപ്പലിൻ്റെ മുറിയിലേക്ക് വിളിച്ചതെന്നും ഇവർ വാദിച്ചു. മരിക്കുന്നതിന് തൊട്ട് മുമ്പ് നിതിൻ പ്രിൻസിപ്പലിൻ്റെ മുറിയിൽ നിൽക്കുന്നതും സംസാരിക്കുന്നതും അടക്കമുള്ള വീഡിയോ പുറത്തുവന്നിരുന്നു.

നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ആരോപണവിധേയരായ അധ്യാപകരെ കോളേജ് മാനേജ്‌മെന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. നിലവിൽ ഇരുവരും ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. ഇന്നത്തെ കോടതി വിധി വന്നാൽ മാത്രമെ പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർന്നുള്ള നടപടികളിൽ വ്യക്തത വരുകയുള്ളൂ.

നിതിൻ രാജിൻ്റെ മരണം

2026 ഏപ്രിൽ 10ന് ഉച്ചയ്ക്ക് 1.20 നാണ് പ്രിൻസിപ്പലിന്റെ മുറിയിൽനിന്ന് കരഞ്ഞുകൊണ്ട് പുറത്തിറങ്ങിയ നിതിൻ രാജ്, കോളജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരായ ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരിൽനിന്നുണ്ടായ നിരന്തരമായ ജാതി അധിക്ഷേപവും നിറത്തിന്റെ പേരിലുള്ള പരിഹാസവുമാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബം അന്നുമുതൽ ആരോപിക്കുന്നത്.

നിതിൻ നേരിട്ട പീഡനങ്ങൾ വിവരിക്കുന്ന ശബ്ദരേഖകളും പിന്നീട് പുറത്തുവന്നതോടെ പ്രതിഷേധം ആളികത്തുകയായിരുന്നു. പിന്നാലെ പ്രതികളായ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും എസ്സി/എസ്ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി കേസെടുക്കുകയായിരുന്നു. നിതിൻ മരിച്ചതിന് തൊട്ടുപിന്നാലെ അധ്യാപകരിൽ നിന്ന് ഇത്തരം പീഡനങ്ങൾ നേരിടുന്നതായി ആരോപിച്ച് നിരവധി വിദ്യാർത്ഥികളാണ് രം​ഗത്തെത്തിയത്.

Follow Us