Kannur Police Man Case: പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു; പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

Kannur Police Man Case: കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു പൊലീസുകാരൻറെ അതിക്രമം.

Kannur Police Man Case: പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു; പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

പെട്രോൾ പമ്പ് ജീവനക്കാരനെ നേരെ പോലിസുകാരൻ കാറുമായെത്തുന്നു.

Published: 

14 Jul 2024 | 09:30 PM

കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ (Kannur Police Man Case) വധശ്രമത്തിന് കേസെടുത്തു. കണ്ണൂർ എ ആർ ക്യാമ്പ് ഡ്രൈവർ സന്തോഷിനെതിരെയാണ് കേസെടുത്തത്. പൊലീസുകാരനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. പെട്രോൾ അടിച്ച പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു പൊലീസുകാരൻറെ അതിക്രമം. പമ്പ് ജീവനക്കാരനായ പള്ളിക്കുളം സ്വദേശിയായ അനിലിന് നേരെയാണ് അക്രമണം ഉണ്ടായത്.

പെട്രോൾ അടിച്ചതിന്റെ പണം ചോദിച്ചപ്പോൾ അനിലിനെയും കൊണ്ട് കാർ ഏറെ ദൂരം കാർ മുന്നോട്ട് പോവുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ സന്തോഷ് മറ്റൊരു പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് വാഹനത്തിൻ്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് എന്നാണ് പറഞ്ഞത്.

 

Loading...
Unable to load recommendations.
Follow Us
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ