AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kannur Fire Accident: പുരകത്തുമ്പോൾ വാഴവെട്ട്… തളിപ്പറമ്പിൽ തീപിടിത്തത്തിനിടെ സ്ത്രീയുടെ മോഷണം; കവർന്നത് 10,000 രൂപയുടെ സാധനങ്ങൾ

Kannur Taliparamba Fire Accident: പതിനായിരം രൂപയോളം വരുന്ന സാധനങ്ങൾ മോഷണം പോയിട്ടുണ്ടെന്നാണ് കട ഉടമയായ നിസാറിന്റെ പരാതി. ആളുകളുടെ മുഴുവൻ ശ്രദ്ധ പുറത്ത് നടന്ന തീപിടിത്തത്തിലായിരിന്നപ്പോഴാണ് മോഷണം നടന്നിരിക്കുന്നത്. സംഭവം നടന്ന അന്നേ ദിവസം സമീപത്തുള്ള കടയിൽ നിന്നും മറ്റൊരു സ്ത്രീയും മോഷണം നടത്തിയിരുന്നു.

Kannur Fire Accident: പുരകത്തുമ്പോൾ വാഴവെട്ട്… തളിപ്പറമ്പിൽ തീപിടിത്തത്തിനിടെ സ്ത്രീയുടെ മോഷണം; കവർന്നത് 10,000 രൂപയുടെ സാധനങ്ങൾ
തീപിടിത്തത്തിനിടെ മോഷണം നടത്തുന്ന സ്ത്രീ Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 12 Oct 2025 21:06 PM

കണ്ണൂർ: തളിപ്പറമ്പിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിനിടെ മോഷണം. പർദ്ദ ധരിച്ച് സ്ത്രീയെന്ന് സംശയിക്കുന്ന ആൾ മോഷണം നടത്തുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തീപിടിത്തമുണ്ടായ ഭാഗത്തെ എതിർവശത്തുള്ള നിബ്രാസ് ഹൈപ്പർമാർക്കറ്റിൽ നിന്നാണ് സാധനങ്ങൾ കളവ് പോയിരിക്കുന്നത്.

പതിനായിരം രൂപയോളം വരുന്ന സാധനങ്ങൾ മോഷണം പോയിട്ടുണ്ടെന്നാണ് കട ഉടമയായ നിസാറിന്റെ പരാതി. ആളുകളുടെ മുഴുവൻ ശ്രദ്ധ പുറത്ത് നടന്ന തീപിടിത്തത്തിലായിരിന്നപ്പോഴാണ് മോഷണം നടന്നിരിക്കുന്നത്. വിദഗ്ധമായി നടത്തിയ മോഷണത്തിന് ശേഷം അവർ ജനക്കൂട്ടത്തിനിടയിലൂടെ പെട്ടെന്നു നടന്നുപോയതായും പറയുന്നു.

Also Read: കണ്ണൂരിൽ വൻ തീപിടിത്തം: നിരവധി കടകൾക്ക് തീപിടിച്ചു

സംഭവം നടന്ന അന്നേ ദിവസം സമീപത്തുള്ള കടയിൽ നിന്നും മറ്റൊരു സ്ത്രീയും മോഷണം നടത്തിയിരുന്നു. എന്നാൽ ഇവരെ കയ്യോടെ പിടികൂടുകയും ചെയ്തു. പ്രതിയെ ഇതുവരെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ചയാണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡ് പരിസരത്തെ കെവി കോംപ്ലക്സിൽ വൻ തീപിടിത്തം നടന്നത്. വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. 15 ഫയർ യൂണിറ്റുകൾ എത്തി മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന തീവ്ര ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

മൂന്നു നില കെട്ടിടത്തിലെ 10 കടകൾ പൂർണമായും കത്തി നശിച്ചുവെന്നാണ് റിപ്പോർട്ട്. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽനിന്നാണ് ആദ്യം തീപടർന്നതെന്നത്. തീപിടിത്തം ഉണ്ടായ കടയ്ക്ക് സമീപത്തെ തുണിക്കടകളിലേക്കും മൊബൈൽ കടയിലേക്കും തീ പടർന്നതാണ് സ്ഥിതി ​വഷളാക്കിയത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നായിരുന്നു പ്രാഥമിക നി​ഗമനം.