Kasaragod Man Death: വെള്ളമെടുക്കാൻ ഭാര്യയെ പറഞ്ഞയച്ചു; കാസർകോട് വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു

Kasaragod Elderly Man Death: ഇരുവരും കടുത്ത രോ​ഗബാധിതരായിരുന്നെന്നാണ് വിവരം. സ്വയം ജീവനൊടുക്കാൻ കാരണം രോ​ഗാവസ്ഥയാവാം എന്നാണ് പ്രാഥമിക നി​ഗമനം. സുബ്ബണ്ണ ഭട്ടും ഭാര്യ രാജമ്മാളും മാത്രമാണ് കാസർകോടുള്ള വീട്ടിൽ താമസിക്കുന്നത്.

Kasaragod Man Death: വെള്ളമെടുക്കാൻ ഭാര്യയെ പറഞ്ഞയച്ചു; കാസർകോട് വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു

സുബ്ബണ്ണ ഭട്ട്

Published: 

06 Sep 2025 07:59 AM

കാസർകോട്: മീഞ്ച മദങ്കല്ലുവിൽ വയോധികൻ സ്വയം വെടിയുതിർത്ത് മരിച്ചു. 86 വയസുകാരനായ സുബ്ബണ്ണ ഭട്ടാണ് മരിച്ചത്. തിരുവോണ ദിവസം ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. സ്വന്തം വീട്ടിൽ വെച്ച് എയർ പിസ്റ്റൾ ഉപയോ​ഗിച്ചാണ് സുബ്ബണ്ണ ഭട്ട് സ്വയം വെടിയുതിർത്തത്. സുബ്ബണ്ണ ഭട്ടും ഭാര്യ രാജമ്മാളും മാത്രമാണ് കാസർകോടുള്ള വീട്ടിൽ താമസിക്കുന്നത്. ഇരുവർക്കും മക്കളില്ല.

ഇരുവരും കടുത്ത രോ​ഗബാധിതരായിരുന്നെന്നാണ് വിവരം. സ്വയം ജീവനൊടുക്കാൻ കാരണം രോ​ഗാവസ്ഥയാവാം എന്നാണ് പ്രാഥമിക നി​ഗമനം. ഉച്ചയോടെ ഭാര്യയോട് വെള്ളം വേണമെന്ന് സുബ്ബണ്ണ ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ ഭാര്യ അടുക്കളയിലേക്ക് പോയ സമയത്താണ് സുബ്ബണ്ണ സ്വയം വെടിയുതിർത്തത്.

കിടപ്പുമുറിയിൽ വെച്ച് നെഞ്ചിലേക്ക് വെടിവെയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാസർഗോഡ് 17കാരിയായ മകളുടെ ദേഹത്ത് അച്ഛൻ ആസിഡ് ഒഴിച്ചു

കാസർഗോഡ് പതിനേഴ് വയസുകാരിയായ മകളുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ച് പിതാവ്. ബന്ധുവായ പത്ത് വയസുകാരിക്ക് നേരെയും ആസിഡ് ആക്രമണം ഉണ്ടായി. കാസർഗോഡ് പനത്തടി പാറക്കടവിലാണ് സംഭവം. കർണാടകയ്ക്ക് സമീപമുള്ള ആനപ്പാറ സ്വദേശിയായ കെ സി മനോജ് ആണ് മകൾക്കും പത്ത് വയസുകാരിക്കും നേരെ ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിൽ രാജപുരം പോലീസ് കേസെടുത്തു.

റബർ ഷീറ്റിനായി ഉപയോഗിക്കുന്ന ആസിഡ് ആണ് പ്രതി കുട്ടികളുടെ ദേഹത്തേക്ക് ഒഴിച്ചത്. മകളുടെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്. പത്ത് വയസുകാരിയുടെ മുഖത്ത് ഉൾപ്പടെ പൊള്ളലേറ്റതായാണ് വിവരം. അതിക്രമത്തിന് ശേഷം മനോജ ഒളിവിൽ പോവുകയും ചെയ്തു. ഇയാൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതക ശ്രമം, വീട്ടിൽ അതിക്രമിച്ച് കയറൽ, ഗുരുതരമായ ആസിഡ് ആക്രമണം എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും