AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Digital Literacy: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനം; പ്രഖ്യാപനം കാത്ത് കേരളം; ആ നിമിഷം എന്ന്‌?

Kerala is all set to become digitally literate state: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) രൂപകൽപ്പന ചെയ്ത മൊഡ്യൂളുകൾ വഴിയാണ് ഡിജിറ്റൽ സാക്ഷരത നൽകിയത്. സംസ്ഥാനത്തെ ഡിജിറ്റൽ നിരക്ഷരരായ ആളുകളെ തിരിച്ചറിയുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി 2023ലാണ് ഡിജി കേരള തുടങ്ങിയത്

Kerala Digital Literacy: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര സംസ്ഥാനം; പ്രഖ്യാപനം കാത്ത് കേരളം; ആ നിമിഷം എന്ന്‌?
പ്രതീകാത്മക ചിത്രം Image Credit source: Freepik
jayadevan-am
Jayadevan AM | Published: 11 May 2025 11:21 AM

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷര സംസ്ഥാനമാകാനൊരുങ്ങി കേരളം. തദ്ദേശ സ്വയംഭരണ വകുപ്പ് ആരംഭിച്ച ‘ഡിജി കേരളം’ പദ്ധതിയിലൂടെയാണ് കേരളം ഈ നേട്ടം കരസ്ഥമാക്കുന്നത്. സംസ്ഥാനത്തെ 1.5 കോടിയിലധികം ആളുകളിൽ സർവേ നടത്തി. 8,332,343 കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 21,88,398 പേര്‍ ഡിജിറ്റല്‍ സാക്ഷരരല്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പരിശീലനം നല്‍കി. 14-65 പ്രായപരിധിയിലുള്ള പരിശീലനം നേടിയവരില്‍ 99.99% വ്യക്തികളും വിജയിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ശബരിമല സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തുമ്പോള്‍ പ്രഖ്യാപനം നടത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം ഒഴിവാക്കിയതോടെ ഈ പ്രഖ്യാപനം കുറച്ച് വൈകാന്‍ സാധ്യതയുണ്ട്.

19ന് രാഷ്ട്രപതി ശബരിമലയില്‍ എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് 18, 19 തീയതികളിലെ വെര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിരുന്നു. രാഷ്ട്രപതി മറ്റൊരു അവസരത്തില്‍ ശബരിമലയില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

2022-ൽ തിരുവനന്തപുരത്തെ പുല്ലമ്പാറയെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു. ഡിജി കേരള പദ്ധതിക്ക് പ്രേരണയായത് ഈ നേട്ടമാണ്. കുടുംബശ്രീ, എൻഎസ്എസ്, എൻസിസി, ലൈബ്രറി കൗൺസിൽ, സംസ്ഥാന സാക്ഷരതാ മിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വളണ്ടിയർമാരുടെ സേവനം ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷനുകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ സാക്ഷരത നേടിയവരെ തിരിച്ചറിഞ്ഞത്.

Read Also: Monsoon in Kerala: ഇത്തവണ മഴ നേരത്തെയെത്തും; കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം മെയ് 27 ന്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) രൂപകൽപ്പന ചെയ്ത മൊഡ്യൂളുകൾ വഴിയാണ് ഡിജിറ്റൽ സാക്ഷരത നൽകിയത്. സംസ്ഥാനത്തെ ഡിജിറ്റൽ നിരക്ഷരരായ ആളുകളെ തിരിച്ചറിയുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി 2023ലാണ് ഡിജി കേരള തുടങ്ങിയത്.