AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election Result 2026: അൻവർ കമ്മലിട്ട് നടക്കേണ്ടി വരുമോ? റിയാസിനൊപ്പമോ ഇത്തവണയും ബേപ്പൂരിലെ ജനം

Kerala Assembly Election Result Beypore Constituency:ഔദ്യോഗിക ഫലങ്ങൾ പുറത്തു വരുന്നതിനു മുന്നേ ആര് വിജയിക്കും എന്ന കാര്യത്തിൽ സോഷ്യൽ മീഡിയകളിൽ അടക്കം എക്സിറ്റ് പോളുകളുടെ പ്രവചനത്തെ കേന്ദ്രീകരിച്ച് പ്രവചനങ്ങളും അഭിപ്രായ സർവ്വേകളും നടക്കുന്നുണ്ട്. ഇരുവർക്കും ഇടയിൽ മണ്ഡലത്തിൽ ബിജെപിക്കും ചെറിയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഏറെയായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് ബേപ്പൂര്......

Kerala Assembly Election Result 2026:  അൻവർ കമ്മലിട്ട് നടക്കേണ്ടി വരുമോ? റിയാസിനൊപ്പമോ ഇത്തവണയും ബേപ്പൂരിലെ ജനം
Pv Anvar, Pa Muhammed RiyasImage Credit source: Facebook
Ashli C
Ashli C | Published: 04 May 2026 | 12:25 AM

2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് ബേപ്പൂര്. കാരണം കേരളത്തിന്റെ മന്ത്രിയായ മുഹമ്മദ് റിയാസും ഇടതുപക്ഷത്തിനൊപ്പം തന്നെ പ്രവർത്തിച്ചുവന്ന ഇടതുപക്ഷത്തിന്റെ എംഎൽഎയായി പിന്നീട് തെറ്റി പിരിഞ്ഞ പിവി അൻവറും നേർക്കുനേർ മത്സരിക്കുന്ന ഒരു മണ്ഡലമാണ് ബേപ്പൂര്. അതിനാൽ ഔദ്യോഗിക ഫലങ്ങൾ പുറത്തു വരുന്നതിനു മുന്നേ ആര് വിജയിക്കും എന്ന കാര്യത്തിൽ സോഷ്യൽ മീഡിയകളിൽ അടക്കം എക്സിറ്റ് പോളുകളുടെ പ്രവചനത്തെ കേന്ദ്രീകരിച്ച് പ്രവചനങ്ങളും അഭിപ്രായ സർവ്വേകളും നടക്കുന്നുണ്ട്. ഇരുവർക്കും ഇടയിൽ മണ്ഡലത്തിൽ ബിജെപിക്കും ചെറിയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഏറെയായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് ബേപ്പൂര്.83.77 ശതമാനം വോട്ടാണ് ഇത്തവണ മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. 1982 മുതൽ തുടർച്ചയായി ഇടതുപക്ഷമാണ് ബേപ്പൂര് ഭരിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17.4 ശതമാനം വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് പി എ മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നും വിജയിച്ച് നിയമസഭയിൽ മന്ത്രി ആയത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും പുരോഗമനവും എണ്ണിപ്പറഞ്ഞാണ് മുഹമ്മദ് റിയാസ് വോട്ട് തേടിയത്. കൂടാതെ എൽഡിഎഫിന്റെ സംഘടനാ സംവിധാനവും മണ്ഡലത്തിൽ അദ്ദേഹത്തിന് അനുകൂലമായി മാറി. എൽഡിഎഫിന്റെ വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കി അട്ടിമറി വിജയം നേടാൻ ആയിരുന്നു യുഡിഎഫിന്റെ ശ്രമം. എന്നിരുന്നാലും ബേപ്പൂരിലെ പരമ്പരാഗതമായ ഇടതു വോട്ടുകൾ മറിക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് അത്ര എളുപ്പമായ കാര്യമായിരുന്നില്ല.

ബിജെപിയെ സംബന്ധിച്ച് ബേപ്പൂരിൽ സ്ഥിരമായി 26,000 ത്തിലധികം വോട്ടുകൾ അതായത് ഏകദേശം 15 മുതൽ 16 ശതമാനം വരെ വോട്ട് വിഹിതം ഉണ്ട്. ഇത്തവണയും വോട്ട് എത്രത്തോളം ഉയർത്താൻ ആകും എന്നായിരുന്നു ബിജെപിയുടെ ശ്രമവും. എൽഡിഎഫ് മണ്ഡലത്തിലുള്ള ശക്തമായ അടിത്തറയും വികസന പ്രവർത്തനവും നിരീക്ഷിക്കുമ്പോൾ മുഹമ്മദ് റിയാസിന്റെ വിജയസാധ്യതയാണ് ഉയരുന്നത്. എന്നിരുന്നാലും പി വി അൻവറിന്റെ അട്ടിമറി വിജയവും തള്ളിക്കളയാൻ സാധിക്കില്ല.

ബേപ്പൂരിന്റെ ചരിത്രം

1982 മുതൽ തുടർച്ചയായി എൽഡിഎഫിന്റെ കോട്ടയാണ് ബേപ്പൂര്. ഇടതു സ്ഥാനാർഥികൾക്കാണ് മണ്ഡലത്തിൽ എന്നും സ്വീകാര്യത. 1967 ലും സിപിഐഎമ്മിന്റെ പ്രതിനിധിയായ കെ ചാത്തുണ്ണിയും മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്.2021 മുതൽ ആണ് പി എ മുഹമ്മദ് റിയാസ് മണ്ഡലത്തെ കേന്ദ്രീകരിച്ച് എംഎൽഎയായി വിജയിച്ചത്. 2016 മുതൽ 2021 വരെ ബേപ്പൂരിനെ പ്രതിനിധീകരിച്ചത് വി.കെ.സി മമ്മദ് കോയ ആയിരുന്നു. 2006 മുതൽ 2016 വരെ തുടർച്ചയായി രണ്ടു തവണ ബേപ്പൂരിൽ നിന്നും വിജയിച്ചത് എളമരം ആണ്. 1987 മുതൽ 2001 വരെ തുടർച്ചയായി 4 തവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത് ടി കെ ഹംസയാണ്.

ENGLISH SUMMARY

Beypore is a constituency that Kerala is eyeing in the 2026 Kerala Assembly elections. Because it is a constituency where Kerala’s minister, Muhammad Riyas, and PV Anwar, who worked with the Left and later defected as an MLA of the Left, will contest head-to-head.

Follow Us