Kerala Assembly Election 2026: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ വിജയാശംസകള്‍; ഇനി കാത്തിരിപ്പിന്റെ രണ്ടുനാളുകള്‍

Valparai Tragedy Government Announces Rs 10 Lakh Relief for Uninsured Family: യോഗത്തില്‍ സുപ്രധാനമായ രണ്ട് തീരുമാനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മറ്റൊന്ന് വാല്‍പ്പാറ ബസ് അപകടത്തില്‍പ്പെട്ട ആളുകള്‍ക്ക് ധനസഹായം വിതരണം ചെയ്യുമെന്നുമാണ്.

Kerala Assembly Election 2026: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ വിജയാശംസകള്‍; ഇനി കാത്തിരിപ്പിന്റെ രണ്ടുനാളുകള്‍

പിണറായി വിജയന്‍

Updated On: 

02 May 2026 | 01:42 PM

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സഹമന്ത്രിമാര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ഓണ്‍ലൈനായി ചേര്‍ന്ന യോഗം പിരിയുമ്പോഴായിരുന്നു പരാമര്‍ശം. ഫലപ്രഖ്യാപനത്തിന് ശേഷം ഇനി അഞ്ചാം തീയതിയാണ് നടപടി ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാനായി വീണ്ടും യോഗം ചേരും.

ഭരണത്തുടര്‍ച്ച ഉണ്ടെങ്കിലും ഇല്ലെങ്കിലും അഞ്ചിന് യോഗം ചേര്‍ന്നേ പറ്റൂ. ഈ മന്ത്രിസഭ അന്നേ ദിവസം രാജി സമര്‍പ്പിക്കും. അതിന് ശേഷം മാത്രമേ പുതിയ സര്‍ക്കാര്‍ രുപീകരണ നടപടികള്‍ ആരംഭിക്കുകയുള്ളൂ.

യോഗത്തില്‍ സുപ്രധാനമായ രണ്ട് തീരുമാനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മറ്റൊന്ന് വാല്‍പ്പാറ ബസ് അപകടത്തില്‍പ്പെട്ട ആളുകള്‍ക്ക് ധനസഹായം വിതരണം ചെയ്യുമെന്നുമാണ്.

അപകടത്തില്‍ മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത അഞ്ചുപേരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാഴി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ കുടുംബത്തിനാണ് സഹായം ലഭിക്കുക.

അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇന്‍ഷുറന്‍സ് ഉള്ള ആളുകള്‍ക്ക് അധിക തുക ചെലവായിട്ടുണ്ടെങ്കില്‍ അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുന്നത്.

ശമ്പള കമ്മീഷന് അംഗീകാരം

പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭ അംഗീകാരം നല്‍കി. ശമ്പള കമ്മീഷന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി 14 അധിക തസ്തികകള്‍ സൃഷ്ടിച്ച് പുറത്തിറക്കിയ ഉത്തരവ് സാധൂകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

വാല്‍പ്പാറ അപകടം

മലപ്പുറം പാങ്ങ് ജിഎല്‍പി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം വാല്‍പ്പാറയില്‍ വെച്ച് അപകടത്തില്‍ മരിക്കുകയായിരുന്നു. അഞ്ച് അധ്യാപകര്‍ ഉള്‍പ്പെടെ ഒന്‍പത് പേരായിരുന്നു വാഹനത്തില്‍. ഹൈറേഞ്ചില്‍ വാഹന ഓടിക്കുമ്പോള്‍ ഉണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Also Read: Kerala Election Counting 2026: കേരളം ഒരുങ്ങി; വോട്ടെണ്ണാന്‍ ഇനി രണ്ട് ദിനം മാത്രം; ആദ്യ ഫലസൂചന എപ്പോള്‍?

ഫലം രണ്ടുനാള്‍ക്കുള്ളില്‍

കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി വെറും രണ്ട് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വലിയ വിജയപ്രതീക്ഷയിലാണ് എല്ലാവരും. ഇത്തവണ ഭരണം യുഡിഎഫിലേക്ക് എത്തുമെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. എന്നാല്‍ വോട്ടുപെട്ടി തുറക്കുമ്പോള്‍ എല്ലാത്തിനും വ്യക്ത വരുമെന്നാണ് ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് നേതൃത്വം. മൂന്നാം തവണവും അധികാരത്തിലെത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസം അവര്‍ പങ്കുവെക്കുന്നുമുണ്ട്.

കേരളത്തില്‍ വിജയം ഉറപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ മുന്നണി. വോട്ട് ശതമാനത്തിലും വര്‍ധനവുണ്ടാകുമെന്ന് പാര്‍ട്ടി കരുതുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമാണെങ്കിലും മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളില്‍ തര്‍ക്കം തുടരുകയാണ്. ആരായിരിക്കും യുഡിഎഫിന്റെ മുഖ്യമന്ത്രി എന്ന് ഇനിയും വ്യക്തമല്ല.

English Summary

Ahead of the Kerala Assembly Election 2026 results, Chief Minister Pinarayi Vijayan extended his wishes to all candidates during a cabinet meeting. The gesture comes as the state prepares for vote counting, with political parties awaiting the outcome.

Follow Us
Related Stories
മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചു; എടപ്പാളിൽ ജിം ട്രെയിനർക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരുക്ക്
കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Kerala Rain : മഴക്കെടുതി; മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം, വീടും സ്ഥലവും പോയവർക്ക് 12 ലക്ഷം, കച്ചവടക്കാർക്ക് 10000 വീതം
Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Lottery Result : ഫലം വന്നിട്ടുണ്ടേ… ധനലക്ഷ്മി ടിക്കറ്റ് എടുത്തവർ വേ​ഗം നോക്കിക്കോ…
Onam KSRTC Ticket Booking: ഓണം യാത്ര ഈസിയല്ലേ, KSRTC ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ബെംഗളൂരു, ചെന്നൈ…എത്രയെത്ര ബസ്സുകള്‍
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയാണോ? ഭക്ഷണ ശീലങ്ങൾ മാറ്റിനോക്കൂ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു